Follow KVARTHA on Google news Follow Us!
ad

Court Verdict | ഭര്‍തൃപിതാവ് സര്‍കാര്‍ ജീവനക്കാരനായതിനാല്‍ മരിച്ച ഭര്‍ത്താവിന്റെ ജോലിക്ക് പകരം നിയമം നല്‍കാനാവില്ലെന്ന ഉത്തരവ് ഹൈകോടതി റദ്ദാക്കി; ആശ്രിത നിയമനത്തിൽ സുപ്രധാന വിധി

Important judgment of the High Court regarding reliance, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബിലാസ്പൂര്‍:(www.kvartha.com) കുടുംബത്തിലെ ആരെങ്കിലും സര്‍കാര്‍ സര്‍വീസിലാണെങ്കില്‍, ആശ്രിത നിയമനത്തിന് അര്‍ഹനായി കണക്കാക്കാനാവില്ലെന്ന നിയമം എല്ലാ സാഹചര്യത്തിനും പ്രയോഗിക്കാനാകില്ലെന്ന് ബിലാസ്പൂര്‍ ഹൈകോടതി. ഭര്‍തൃ പിതാവ് സര്‍കാര്‍ ജീവനക്കാരനായതിനാല്‍ ആശ്രിത നിയമനം നല്‍കാത്ത ഛത്തീസ്ഗഡ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മരുമകളുടെ കുടുംബത്തിലെ അംഗമായി ഭര്‍ത്താവിന്റെ അച്ഛനെ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
                         
News, National, Top-Headlines, High Court, Court Order, Judge, Verdict, Government, Court, Important judgment of the High Court regarding reliance.

രാജ്കുമാരി സിവാരെ എന്ന യുവതിയാണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. അവരുടെ ഭര്‍ത്താവ് ഡോഗേന്ദ്ര കുമാര്‍ സിവാരെ അസിസ്റ്റന്റ് ടീചര്‍ (എല്‍ബി) തസ്തികയില്‍ ജോലി ചെയ്തിരുന്നു. സര്‍വീസിലിരിക്കെ 2021 നവംബര്‍ 18-ന് മരിച്ചു. ഭര്‍ത്താവിന്റെ മരണശേഷം ആശ്രിത നിയമനത്തിനായി വകുപ്പില്‍ അപേക്ഷ നല്‍കി. അധ്യാപകനായിരുന്ന ഭര്‍ത്താവിന്റെ പിതാവ് സര്‍കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് അപേക്ഷ തള്ളി. സര്‍കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്, കുടുംബത്തിലെ ആരെങ്കിലും സര്‍കാര്‍ സര്‍വീസിലുണ്ടെങ്കില്‍, ആശ്രിത നിയമനത്തിന് അര്‍ഹതയില്ല.

അപേക്ഷ തള്ളിയതിനെതിരെ യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കളും മകനും മകളും അടങ്ങുന്നതാണ് ഏതൊരു കുടുംബമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരേതനായ അധ്യാപകന്റെ പിതാവ് സര്‍കാര്‍ സര്‍വീസിലാണെന്നത് ശരിയാണ്. എന്നാല്‍ അന്തരിച്ച അധ്യാപകന്റെ ഭാര്യക്ക് അതിന്റെ അടിസ്ഥാനത്തില്‍ ആശ്രിത നിയമനം നിഷേധിക്കാനാവില്ല. കാരണം ഹര്‍ജിക്കാരി മരിച്ചയാളുടെ ഭാര്യയാണ്. അയാളുടെ കുടുംബത്തെ, അതായത് ആണ്‍ക്കളെയും പെണ്‍മക്കളെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ വാദം ജസ്റ്റിസ് പി സാം കോശി ശരിവച്ചു. ഭാര്യാപിതാവിനെ കുടുംബത്തിലെ അംഗമായി പരിഗണിച്ച് ആശ്രിത നിയമനം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം റദ്ദാക്കിയ സര്‍കാര്‍ ഉത്തരവും കോടതി റദ്ദാക്കി. ഇതോടൊപ്പം ഹരജിക്കാരിക്ക് നിയമനം നല്‍കാനും കോടതി ഉത്തരവിട്ടു.

Keywords: News, National, Top-Headlines, High Court, Court Order, Judge, Verdict, Government, Court, Important judgment of the High Court regarding reliance.
< !- START disable copy paste -->

Post a Comment