വാക് തര്‍ക്കം: പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 കാരനെ അടിച്ചുകൊലപ്പെടുത്തിയതായി പരാതി

 


ഹൈദരാബാദ്: (www.kvartha.com 17.04.2022) വാക് തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 കാരനെ അടിച്ചുകൊലപ്പെടുത്തിയെന്ന് പരാതി. ഹൈദരാബാദിലെ മുഗള്‍പുരയില്‍ ശനിയാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം.

വാക് തര്‍ക്കം: പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 കാരനെ അടിച്ചുകൊലപ്പെടുത്തിയതായി പരാതി

മുഗള്‍പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്ധേരി ഗല്ലി പ്രദേശത്ത് താമസിക്കുന്ന നവാസ് അഹ് മദ് ആണ് മരിച്ചത്. പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു യുവാവുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമിച്ച യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മര്‍ദനത്തിനിടെ കുഴഞ്ഞുവീണ നവാസിനെ പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

മൃതദേഹം ഉസ്മാനിയ ജെനറല്‍ ഹോപിറ്റല്‍(OGH) മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Hyderabad: Teenager beaten to death at Mughalpura, Hyderabad, News, Local News, Police, Attack, Dead, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia