Kochi Waterlogging | കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞു; ജോലിക്ക് പോകാനാകാതെ ദുരിതത്തില്‍ തയ്യല്‍ക്കാരി
Apr 23, 2022, 11:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞു. മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയില്‍ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോള്‍ സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളക്കെട്ടായതിനാല്‍ കുഴിയുള്ളത് കാണാനാകുമായിരുന്നില്ലെന്ന് പ്രമീള പറയുന്നു.
വീട്ടമ്മയുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞു. രണ്ട് മാസത്തെ പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ കാലുകള്‍ നിലത്ത് കുത്തി വയ്ക്കാന്‍ സാധിക്കാത്തതിനാല്‍ തയ്യല്‍ക്കാരിയായ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കൊച്ചി നഗരസഭ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രമീളയുടെ പരാതി.
അപകടത്തിന് പിന്നാലെ പ്രമീള വീണ കുഴി താല്‍ക്കാലികമായി കല്ല് വെച്ച് അടച്ചിരിക്കുകയാണ് അടുത്തുള്ള പെട്ടിക്കടക്കാരന്‍. ഈ പരിസരത്തുള്ള റോഡില്‍ ഓടയിലേക്ക് വെളളം പോകാനായി ഇത്തരത്തില്‍ വേറേയും കുഴികളുള്ളത് കാണാവുന്നതാണ്. ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കൊച്ചിയിലെ വെളളക്കെട്ടിനെതിരെ നേരത്തെ ഹൈകോടതി ഇടപെട്ടിരുന്നു. കോടികള്‍ മുടക്കി ഓപറേഷന്‍ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം നഗരം വീണ്ടും വെളളക്കെട്ടില്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെട്ടത്. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


