അടുത്തിടെ അദ്ദേഹത്ത് കോവിഡ് ബാധിച്ചിരുന്നു. അന്നു മുതല്‍ അസുഖം അലട്ടിയിരുന്നു. കാലക്രമേണ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായെന്നും സഹപുരോഹിതന്‍ കമല്‍ നയന്‍ ദാസിനെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.
മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹന്ത് നൃത്യ ഗോപാല്‍ ദാസിന് മൂത്രനാളിയിലെ അണുബാധയും വൃക്ക തകരാറും ബലഹീനതയും ഉണ്ടെന്ന് മേദാന്ത ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Keywords: Ram Janmabhoomi trust chief admitted to Lucknow’s Medanta Hospital as health deteriorates, New Delhi, News, Religion, Hospital, Treatment, Report, Media, National.