Follow KVARTHA on Google news Follow Us!
ad

Twitter Timeline | 'എന്തുകൊണ്ട് അത് വാങ്ങിച്ചുകൂടാ?'; ആ ചോദ്യത്തിന് 52 മാസങ്ങൾക്ക് ശേഷം 44 ബില്യന്റെ മറുപടി നൽകി എലോൺ മസ്ക്; ലോകത്തെ ഏറ്റവും ശക്തമായ മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററിന്റെ തുടക്കം മുതൽ ഇതുവരെയുള്ള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

History of Twitter, , #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്:(www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിന് മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമ സേവനമായ ട്വിറ്റർ ഇനി സ്വന്തം. ട്വിറ്ററിൻറെ ചരിത്രത്തിലെ വലിയ നാഴികകല്ലാണിത്. ഇന്ന് ഇന്‍ഡ്യയുടെയും ലോകത്തെയും വലിയ മുന്നേറ്റത്തില്‍ ട്വിറ്ററിന്റെ പങ്ക് വളരെ ശക്തമാണ്. സര്‍കാരുകള്‍ പോലും ട്വിറ്ററില്‍ തന്നെ പരാതിപ്പെടുകയും വിശദീകരിക്കുകയും ചെയ്യുന്നു. സംഭവബഹുലമാണ് ട്വിറ്ററിന്റ ജൈത്രയാത്ര. അതിലേക്കൊന്ന് കണ്ണോടിക്കാം.
                           
News, World, Top-Headlines, America, Twitter, Social-Media, History, Technology, Application, Elon Musk, History of Twitter.

ട്വിറ്ററിന്റെ തുടക്കം

2006 മാർചിൽ, ജാക് ഡോർസി, നോഹ ഗ്ലാസ്, ബിസ് സ്റ്റോൺ, ഇവാൻ വില്യംസ് എന്നിവർ ചേർന്നാണ് ട്വിറ്റർ സൃഷ്ടിച്ചത്. 2006 ജൂലൈയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ആദ്യകാലത്ത് ട്വിറ്ററിനെ twttr എന്നാണ് വിളിച്ചിരുന്നത്. ജാക് 2006 മാർച് 21ന് 9:50 ന് ട്വിറ്ററിൽ ആദ്യ സന്ദേശം അയച്ചു. അതിൽ 'എന്റെ twttr സജ്ജീകരിക്കുക' എന്ന് എഴുതിയിരുന്നു.

2007-ൽ അമേരികൻ ബ്ലോഗറും പ്രൊഡക്റ്റ് കൺസൾടന്റും സ്പീകറുമായ ക്രിസ് മെസിനയാണ് 2007-ലെ ട്വീറ്റിൽ ഹാഷ് ടാഗിന്റെ ഉപയോഗം ആദ്യമായി നിർദേശിച്ചത്. 'ഇത് ഇൻറർനെറ്റിൽ നിന്നാണ് ഉത്ഭവിച്ചത്, ആരുടെയും ഉടമസ്ഥതയിലുള്ളതല്ല' എന്ന് കരുതി കാരണം മെസിന ഉപയോഗത്തിന് പേറ്റന്റ് എടുക്കാൻ ശ്രമിച്ചില്ല.

2007 ലെ സൗത് ബൈ സൗത് വെസ്റ്റ് ഇന്ററാക്ടീവ് (SXSWi) കോൺഫറൻസ് ട്വിറ്ററിന്റെ ജനപ്രീതിയിൽ നിർണായകമായിരുന്നു. ഇതിലൂടെ ട്വിറ്റർ ഉപയോഗം പ്രതിദിനം 20,000 ട്വീറ്റുകളിൽ നിന്ന് 60,000 ആയി ഉയർന്നു. അതിന് ശേഷമാണ് ട്വിറ്റർ മുന്നോട്ട് നീങ്ങാൻ തുടങ്ങിയത്. 2007ൽ ഒരു പാദത്തിൽ 400,000 ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. ഇത് 2008-ൽ ഒരു പാദത്തിൽ 100 ദശലക്ഷം ട്വീറ്റുകളായി വർധിച്ചു. 2010 ഫെബ്രുവരിയിൽ, ട്വിറ്റർ ഉപയോക്താക്കൾ പ്രതിദിനം 50 ദശലക്ഷം ട്വീറ്റുകൾ അയച്ചു തുടങ്ങി.

2012 ലെ കണക്കനുസരിച്ച്, 100 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഒരു ദിവസം 340 ദശലക്ഷം ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നുവെന്ന റിപോർട് വന്നു. 2013-ൽ, ഏറ്റവും കൂടുതൽ സന്ദർശിച്ച പത്ത് വെബ്‌സൈറ്റുകളിൽ ഒന്നായി ട്വിറ്റർ മാറി. പിന്നീട് ലോകത്തിന്റെ നിർണായക ഇടമായി ട്വിറ്റർ മാറുന്ന കാഴ്ചയാണ് കണ്ടത്. തിനിടയിൽ പല ഫീചറുകളും ട്വിറ്റർ കൊണ്ടുവന്നു.

ബഹിരാകാശത്ത് നിന്ന് ട്വീറ്റ് ചെയ്തപ്പോൾ

22 ജനുവരി 2010 ട്വിറ്റർ ബഹിരാകാശത്തും സജീവമായി. ഈ ദിവസം നാസയുടെ ബഹിരാകാശ സഞ്ചാരി ടി ജെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ട്വീറ്റ് ചെയ്തു. 2010 നവംബർ അവസാനത്തോടെ, ബഹിരാകാശയാത്രികരുടെ കൂട്ടായ്‌മയായ @NASA_Astronauts-ൽ നിന്ന് പ്രതിദിനം ശരാശരി ഒരു ഡസൻ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്തു തുടങ്ങി.

വാക്കുകളുടെ പരിധി

ട്വിറ്റർ യഥാർഥത്തിൽ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമായി രൂപകൽപന ചെയ്തതാണ്. ആദ്യകാലങ്ങളിൽ, 140 അക്ഷരങ്ങൾ ആയിരുന്നു എസ്എംഎസുകളുടെ പരിധി. അതിനാൽ ട്വിറ്ററും ആ പരിധിക്കുള്ളിലായി. ട്വിറ്റർ ഒടുവിൽ ഒരു വെബ് പ്ലാറ്റ്‌ഫോമായി വളർന്നപ്പോൾ, 140-അക്ഷരങ്ങളുടെ പരിധി അതുപോലെ തുടർന്നു. എന്നിരുന്നാലും, 2017-ൽ, സ്‌മാർട് ഫോൺ യുഗത്തിൽ 140 അക്ഷരങ്ങളുടെ പരിധി ഇനി പ്രസക്തമല്ലെന്ന് ട്വിറ്റർ തീരുമാനിക്കുകയും ചെറിയ പ്രതിഷേധങ്ങളെ തുടർന്ന് ട്വീറ്റ് പരിധി 280 ആയി ഉയർത്തുകയും ചെയ്തു.

എലോൺ മസ്‌ക് കടന്നുവരുന്നു

21 ഡിസംബർ 2017, സമയം രാത്രി 11.20. ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു, എനിക്ക് ട്വിറ്റർ ഇഷ്ടമാണ്. മസ്‌കിന്റെ ഈ ട്വീറ്റിന് മറുപടിയായി അമേരികൻ പത്രപ്രവർത്തകൻ ഡേവ് സ്മിത്ത് ചോദിച്ചു, പിന്നെ എന്തുകൊണ്ട് അത് വാങ്ങിച്ചുകൂടാ? ഇതേക്കുറിച്ച് മസ്‌കും ചോദിച്ചു - ഇതിന്റെ വില എത്രയാണ്?. 
  
News, World, Top-Headlines, America, Twitter, Social-Media, History, Technology, Application, Elon Musk, History of Twitter.

ഈ ട്വീറ്റിന്റെ 52 മാസങ്ങൾക്ക് ശേഷം, അതായത് 2022 ഏപ്രിൽ 25ന്, 44 ബില്യൻ ഡോളറിന്, അതായത് 3,368 ബില്യൻ രൂപയ്ക്ക് എലോൺ മസ്‌ക് ട്വിറ്റർ വാങ്ങി. ട്വിറ്ററിന്റെ ഓരോ ഷെയറിനും മസ്‌ക് 54.20 ഡോളർ, അതായത് 4,148 രൂപ നൽകി. അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന് മസ്‌ക് ട്വീറ്റിൽ കുറിച്ചു.


എലോൺ മസ്‌കും ട്വിറ്ററും - ടൈംലൈൻ

31 ജനുവരി 2022: ട്വിറ്ററിന്റെയും എലോൺ മസ്‌കിന്റെയും കഥ ഈ വർഷം ജനുവരിയിൽ ആരംഭിക്കുന്നു. റിപോർടുകൾ അനുസരിച്ച്, ടെസ്‌ല സിഇഒ 2022 ജനുവരി 31 മുതൽ എല്ലാ ദിവസവും ട്വിറ്റർ ഓഹരികൾ വാങ്ങാൻ തുടങ്ങി.

ഏപ്രിൽ നാല്‌: 9.2 ശതമാനം വരുന്ന ട്വിറ്ററിന്റെ 73.5 ദശലക്ഷം ഷെയറുകൾ തനിക്കുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗിൽ മസ്ക് വെളിപ്പെടുത്തുന്നു. ഈ ഓഹരി ഉപയോഗിച്ച് മസ്‌ക് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി. വാർത്ത വന്നതോടെ ട്വിറ്ററിന്റെ ഓഹരി വിലയും ഗണ്യമായി ഉയർന്നു.

ഏപ്രിൽ അഞ്ച്: എഡിറ്റ് ബടണിനെക്കുറിച്ച് എലോൺ മസ്‌ക് ട്വിറ്ററിൽ ഒരു വോടെടുപ്പ് നടത്തി. ഉപയോക്താക്കൾ ഈ വോടെടുപ്പ് ഗൗരവമായി കാണണമെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ പറഞ്ഞു. ഇതിന് പിന്നാലെ എലോൺ മസ്‌കിന് ട്വിറ്റർ ബോർഡിൽ സീറ്റ് വാഗ്ദാനം ചെയ്യുന്നതായി അഗർവാൾ ട്വീറ്റിലൂടെ അറിയിച്ചു. മസ്ക് ഓഫർ സ്വീകരിച്ചു.

ഏപ്രിൽ എട്ട്: അസറ്റ് മാനജർ വാൻഗാർഡ് ഗ്രൂപിന് ട്വിറ്ററിൽ 10.3 ശതമാനം ഓഹരിയുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗ് വെളിപ്പെടുത്തുന്നു. ഇതിനുശേഷം വാൻഗാർഡ് ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി.

ഏപ്രിൽ ഒമ്പത്: എലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ ചേരാൻ വിസമ്മതിച്ചു.

ഏപ്രിൽ 14: 43 ബില്യൻ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്രഖ്യാപനത്തോടെ ട്വിറ്ററിന്റെ ഓഹരി മൂല്യത്തിൽ 1.7 ശതമാനം ഇടിഞ്ഞ് 45.08 ഡോളറിലെത്തി.

ഏപ്രിൽ 15: മസ്‌കിന്റെ ഏറ്റെടുക്കൽ തടയാൻ ട്വിറ്റർ ബോർഡ് 'വിഷ ഗുളിക' തന്ത്രം സ്വീകരിക്കുന്നു. ഇത് പ്രകാരം, ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഷെയർഹോൾഡർ ഒഴികെയുള്ള ബോർഡ് അംഗങ്ങൾക്ക് കംപനിയുടെ കൂടുതൽ ഓഹരികൾ കിഴിവിൽ വാഗ്ദാനം ചെയ്യുന്നു. ഇത് ഏറ്റെടുക്കുന്ന നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇടപാടിനെ ചെലവേറിയതാക്കുന്നു.

ഏപ്രിൽ 18: എൽവിസ് പ്രെസ്‌ലിയുടെ 'ലവ് മി ടെൻഡർ' എന്ന ഗാനം മസ്ക് ട്വീറ്റ് ചെയ്തു.

ഏപ്രിൽ 24: ബോർഡ് മസ്കുമായി ചർച നടത്തുന്നു. ഒടുവിൽ 25ന് ആ ചരിത്ര പ്രഖ്യാപനം വന്നു.
  
News, World, Top-Headlines, America, Twitter, Social-Media, History, Technology, Application, Elon Musk, History of Twitter.

 
Keywords: News, World, Top-Headlines, America, Twitter, Social-Media, History, Technology, Application, Elon Musk, History of Twitter.
< !- START disable copy paste -->

Post a Comment