Follow KVARTHA on Google news Follow Us!
ad

Scanner for Elephants | ആനയ്ക്കും സ്‌കാനിംഗോ? വലിയ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളുടെ പ്രശ്‌നങ്ങളറിയാനും ചികിത്സിക്കാനും കഴിയുന്ന സംവിധാനം ആലോചനയില്‍

High Power Ultrasonic scanner for Elephants, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം:(www.kvartha.com) ആനകള്‍ ഉള്‍പെടെയുള്ള വലിയ മൃഗങ്ങളുടെ ആന്തരിക അവയവങ്ങളുടെ വിശദമായ സ്‌കാനിംഗ് നടത്തുന്നതിന് ഉപയോഗിക്കാവുന്ന തരം ഹൈപവര്‍ അള്‍ട്രാസൗൻഡ് സ്‌കാനര്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച ചെയ്യുവാന്‍ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി യോഗം വിളിച്ചു ചേര്‍ത്തു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെന്നൈയിലുള്ള എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട് സ്വകാര്യ സര്‍വകലാശാലയുടെ വിദഗ്ധര്‍ സ്‌കാനറിന്റെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ചും, ഉപയോഗങ്ങള്‍ കുറിച്ചും, പ്രായോഗിക പരിമിതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ അവതരിപ്പിച്ചു.
              
News, Kerala, Top-Headlines, Animals, Elephant, Health, Thiruvananthapuram, Minister, University, Doctor, Technology, High Power Ultrasonic scanner for Elephants.

കേരളത്തിലെ വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ദരും പങ്കെടുത്തു. മൃഗ ചികിത്സാ മേഖലയില്‍ ഉപയോഗിക്കുന്നതിലേക്കായി പ്രത്യേകമായി സ്‌കാനര്‍ നിര്‍മിച്ച് തയ്യാറാക്കേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂടിന് കൈക്കൊള്ളുവാന്‍ കഴിയുമെന്നും പ്രതിനിധികള്‍ അറിയിച്ചു. ഈ മേഖലയില്‍ പ്രത്യേകം ഉപയോഗിക്കപ്പെടുന്ന തരത്തില്‍ സ്‌കാനര്‍ തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ഉപയോഗം ആനകള്‍ ഉള്‍പ്പെടെയുള്ള വലിയ മൃഗങ്ങളുടെ രോഗനിര്‍ണയം കൃത്യമായും വേഗത്തിലും നിര്‍ണയിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

നാട്ടിലെ ആനകള്‍ മരണപ്പെടുന്നതില്‍ പ്രധാന കാരണം എരണ്ട കെട്ട് മൂലമാണ്. സ്‌കാനര്‍ വികസിപ്പിച്ചാല്‍ ആന ചികില്‍സാ രംഗത്ത് ഒരു വലിയ കുതിച്ച് ചാട്ടം നടത്താന്‍ സാധിക്കും. നിലവില്‍ ഏഷ്യയില്‍ ഒരിടത്തും ഇത്തരം ഉപകരണം ഇല്ല. ഈ മേഖലയിലെ വിദഗ്ധരുമായി കൂടുതല്‍ ചര്‍ചകള്‍ ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ ഐഎഎസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കൗശികന്‍ ഐ എ എസ്, മൃഗസംരക്ഷണവകുപ്പിലെയും വനംവകുപ്പിലേയും കേരള വെറ്ററിനറി യൂനിവേഴ്‌സിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Top-Headlines, Animals, Elephant, Health, Thiruvananthapuram, Minister, University, Doctor, Technology, High Power Ultrasonic scanner for Elephants.
< !- START disable copy paste -->

Post a Comment