Follow KVARTHA on Google news Follow Us!
ad

Helicopter | ഉന്നത അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാമെങ്കില്‍ കര്‍ഷകന്റെ മകനും ഹെലികോപ്റ്റര്‍ യാത്ര സാധിക്കില്ലേ? മകന്റെ വിവാഹദിവസം മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആകാശ യാത്രയ്ക്കായി പിതാവ് ചെലവഴിച്ചത് ലക്ഷങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Local News,Marriage,Helicopter,Farmers,National,
ഭോപാല്‍: (www.kvartha.com) ഉന്നത അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാമെങ്കില്‍ കര്‍ഷകന്റെ മകനും ഹെലികോപ്റ്റര്‍ യാത്ര സാധിക്കില്ലേ? മകന്റെ വിവാഹദിവസം മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആകാശ യാത്രയ്ക്കായി കര്‍ഷകന്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍.

മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയില്‍ ബദ്വാന്‍ ഗ്രാമത്തിലെ കര്‍ഷകനായ രമേശ് ധാഖഡ് ആണ് മകന്റെ വിവാഹദിവസം മരുമകളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. ഏക പുത്രന്റെ വിവാഹത്തിന് അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും രമേശ് പറഞ്ഞു.

തനിക്ക് ഭാര്യയെ സ്‌കോര്‍പിയോയില്‍ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും പിതാവിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും മകന്‍ യശ്വന്ത് ധാഖഡ് പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയാണ് രമേശ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. 45 കിലോമീറ്റര്‍ അകലെയുള്ള വിവാഹവേദിയില്‍ നിന്നാണ് സംഘം ഹെലികോപ്റ്ററിലെത്തിയത്.

ബധ്വാനില്‍ ആറ് എകര്‍ ഭൂമിയില്‍ കൃഷി നടത്തിവരുന്ന രമേശിന് സ്വന്തമായി പലചരക്ക് കടയുമുണ്ട്. ഉന്നത അധികാരികള്‍ക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാമെങ്കില്‍ കര്‍ഷകന്റെ മകനും ഹെലികോപ്റ്റര്‍ യാത്ര സാധിക്കില്ലേ എന്ന് ചോദിച്ച രമേശ് മകന്റെയും മരുമകളുടേയും സന്തോഷമാണ് തനിക്ക് വലുതെന്നും പറഞ്ഞു.

Madhya Pradesh: Farmer hires helicopter to bring daughter-in-law home, Madhya Pradesh, News, Local News, Marriage, Helicopter, Farmers, National


Keywords: Madhya Pradesh: Farmer hires helicopter to bring daughter-in-law home, Madhya Pradesh, News, Local News, Marriage, Helicopter, Farmers, National.

Post a Comment