റസലിന്റെ അവസാന ഓവറിലെ നാല് വികറ്റും ടീം സൗതിയുടെ മൂന്ന് വികറ്റുമാണ് ഗുജറാതിനെ 156 എന്ന ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ 49 പന്തില്‍ നാലു ഫോറും രണ്ടു സിക്സും സഹിതം 67 റണ്‍സെടുത്തു.
സാഹ 25 പന്തില്‍ 25 റണ്‍സും മിലെര്‍ 20 പന്തില്‍ 27 റണ്‍സുമെടുത്താണ് പുറത്തായത്. ഗുജറാതിനായി മുഹമ്മദ് ശമിയും യാഷ് ദയാലും റാശിദ് ഖാനും രണ്ട് വികറ്റ് വീതം നേടിയപ്പോള്‍ അല്‍സാരി ജോസഫും ലോകി ഫെര്‍ഗൂസനും ഓരോ വികറ്റ് വീതവും നേടി.
കെകെആര്‍ നിരയില്‍ ആന്‍ഡ്രേ റസല്‍ (48), റിങ്കു സിങ് (35) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. ഉമേഷ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വികറ്റുകളും വീഴ്ത്തി.
ഏഴ് മത്സരങ്ങളില്‍ ആറ് ജയവും ഒരു തോല്‍വിയും സഹിതം 12 പോയിന്റാണ് ഗുജറാതിനുള്ളത്. അതേസമയം, തുടര്‍ചയായ നാലാം മത്സരവും തോറ്റ കൊല്‍കത പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും സഹിതം ആറ് പോയിന്റാണ് കൊല്‍കതയ്ക്ക്.
Keywords: India, Sports, IPL, Cricket, Gujarat, Kolkata Knight Riders, Mumbai, Gujarat Titans beat Kolkata Knight Riders by 8 runs