Follow KVARTHA on Google news Follow Us!
ad

Jignesh Mevani | വഡ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍

Gujarat MLA Jignesh Mevani arrested by Assam Police, to be taken to Guwahati#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ കോണ്‍ഗ്രസ് നേതാവും വഡ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലന്‍പൂരിലെ സര്‍ക്യൂട് ഹൗസില്‍ നിന്ന് പൊലീസ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. ജിഗ്‌നേഷിനെ ട്രെയിനില്‍ ഗുവാഹതിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസമില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റെന്നും പറയുന്നു. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തുക, സമുദായത്തെ അപമാനിക്കുക, സമാധാന അന്തരീക്ഷം തകര്‍ക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ അസം പൊലീസ് കേസെടുത്തത്.


News, National, India, Ahmedabad, Congress, Arrested, Police, Protest, Top-Headlines, Politics, Party, Gujarat MLA Jignesh Mevani arrested by Assam Police, to be taken to Guwahati


എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ബോധിപ്പിക്കാതെയാണ് അസം പൊലീസ് ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന്റെ പക്കല്‍ എഫ്ഐആര്‍ കോപി ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

ജിഗ്‌നേഷിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച ന്യൂഡെല്‍ഹിയില്‍ പ്രതിഷേധിക്കും. 'ഭരണഘടനയെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രതിഷേധം. 

ഈ വര്‍ഷം അവസാനത്തോടെ ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ്.
Keywords: News, National, India, Ahmedabad, Congress, Arrested, Police, Protest, Top-Headlines, Politics, Party, Gujarat MLA Jignesh Mevani arrested by Assam Police, to be taken to Guwahati

Post a Comment