അത്തരത്തില്‍ സ്വന്തം വിവാഹദിനത്തില്‍ അതിഥികള്‍ക്കായി പ്രാങ്ക് ഒരുക്കി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയും ഭക്ഷണ വിതരണത്തിന് മേല്‍നോട്ടം വഹിച്ച ജോയ്‌സെലിന്‍ ബ്രയാന്റ് എന്ന യുവതിയും. വിവാഹാഘോഷം കൊഴുപ്പിക്കാന്‍ ഇവര്‍ അതിഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ കഞ്ചാവ് കലര്‍ത്തുകയായിരുന്നു.
ഒടുവില്‍ വിവാഹത്തിനെത്തിയവരെ കബളിപ്പിക്കാന്‍ ഭക്ഷണത്തില്‍ കഞ്ചാവ് കലര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് വധു അറസ്റ്റില്‍.
വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലര്‍ക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരുമെല്ലാം വിവാഹ സല്‍കാരത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത നിമിഷം തങ്ങള്‍ മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ഭക്ഷണം കഴിച്ചവര്‍ പറയുന്നു.
ഡാന്യയുടെയും ഭര്‍ത്താവ് ആന്‍ഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 പേരാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സല്‍കാരത്തില്‍ പങ്കെടുത്തത്. ഭക്ഷണം കഴിച്ച് അധികം വൈകും മുന്‍പ് തന്നെ ക്ഷണിതാക്കള്‍ ശാരീരികനില മോശമായതിനെ തുടര്‍ന്ന് അടിയന്തര സര്‍വീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാല്‍ ഈ ഭക്ഷണത്തില്‍ കഞ്ചാവ് കലര്‍ത്തിയിരുന്നോ എന്നകാര്യം വ്യക്തമല്ല.
മുതിര്‍ന്ന സ്ത്രീകളില്‍ ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളമെടുക്കാനായി അവരുടെ മകള്‍ അടുക്കള ഭാഗത്തേക്ക് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ജോലിക്കാരില്‍ നിന്നുമാണ് ഭക്ഷണത്തില്‍ കഞ്ചാവ് കലര്‍ത്തിയ വിവരം പുറത്തായത്.
തുടര്‍ന്ന് ഡാന്യയോടും ജോയ്‌സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കഞ്ചാവ് കലര്‍ത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറഞ്ഞു. എന്നാല്‍ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആന്‍ഡ്രൂവിനോട് തിരക്കിയപ്പോള്‍ ഇതേപ്പറ്റി തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി.
പരാതികള്‍ ഉയര്‍ന്നതോടെ അധികൃതര്‍ ആഹാരസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. സല്‍കാരത്തില്‍ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിലെല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
കഞ്ചാവ് വിതരണം ചെയ്തതിനും ഭക്ഷണസാധനങ്ങള്‍ കേടാക്കിയതിനും അതിഥികള്‍ക്ക് ആപത്ത് വരുന്ന തരത്തില്‍ അശ്രദ്ധയോടെ പെരുമാറിയതിനുമാണ് ജോയിസെലിനും ഡാന്യയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ഭക്ഷണ സാധനത്തില്‍ കഞ്ചാവ് കലര്‍ത്തിയതിന് മാത്രം 30 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
Keywords: Inside the Florida wedding where dozens of guests got sick from weed-laced lasagna and desserts, New York, News, Marriage, Food, Cheating, World.