Raid | ശൗചാലയത്തിന്റെ വലിപ്പമുള്ള ഓഫീസിൽ 10 കോടി രൂപ പണവും 1,764 കോടി രൂപയുടെ വിറ്റുവരവും! ഒളിപ്പിച്ചത് ഭിത്തിയിലും തറയിലും; അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരന്നു

 


മുംബൈ:(www.kvartha.com) ബുള്ളിയൻ കംപനിയുടെ ശൗചാലയത്തിന്റെ വലിപ്പമുള്ള ഓഫീസിൽ മഹാരാഷ്ട്ര ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡിൽ 10 കോടിയോളം രൂപ കണ്ടെടുത്തു. ഇതിനുപുറമെ 19 കിലോ വെള്ളിയും കണ്ടെടുത്തിട്ടുണ്ട്. വെറും 35 ചതുരശ്ര അടി മുറിയിൽ ഓഫീസ് പ്രവർത്തിക്കുന്ന കംപനിയുടെ വിറ്റുവരവ് 1,764 കോടി രൂപയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ദക്ഷിണ മുംബൈയിലെ സവേരി ബസാറിലടക്കം വകുപ്പ് നടത്തിയ റെയ്‌ഡിലാണ് ഇവ പിടികൂടിയത്. ജിഎസ്ടി വകുപ്പിന്റെ രജിസ്ട്രേഷനിൽ പരാമർശിക്കാത്ത സ്ഥലങ്ങളായിരുന്നു ഇവ.
                                
Raid | ശൗചാലയത്തിന്റെ വലിപ്പമുള്ള ഓഫീസിൽ 10 കോടി രൂപ പണവും 1,764 കോടി രൂപയുടെ വിറ്റുവരവും! ഒളിപ്പിച്ചത് ഭിത്തിയിലും തറയിലും; അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരന്നു

ബുള്ളിയൻ കംപനിയുടെ ഓഫീസിൽ നിന്ന് 9.78 കോടി പണവും 13 ലക്ഷം രൂപ വിലമതിക്കുന്ന 19 കിലോ വെള്ളി കട്ടിയുമാണ് കണ്ടെത്തിയത്. ഇവ ചെറിയ മുറിയുടെ ഭിത്തിയിലും തറയിലും ഒളിപ്പിച്ച നിലയിലായിരുന്നു. അകൗണ്ടുകൾ പരിശോധിച്ചപ്പോൾ, മൊത്ത വിറ്റുവരവ് 2019-2020ൽ 22.83 ലക്ഷം രൂപയിൽ നിന്ന് അടുത്ത വർഷം (2020-2021) 652 കോടി രൂപയായും അതിനടുത്ത വർഷം (2021-2022) 1,764 കോടി രൂപയായും ഉയർന്നതായി ജിഎസ്ടി സംഘം കണ്ടെത്തി.

ചോദ്യം ചെയ്തപ്പോൾ, ഇതിനെ കുറിച്ച് അറിയില്ലെന്നാണ് ഉടമയും ബന്ധുക്കളും പറഞ്ഞത്. ഉദ്യോഗസ്ഥർ ഓഫീസ് സീൽ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്താൻ ആദായനികുതി വകുപ്പിനെ അറിയിക്കുകയും ചെയ്തു. കണ്ടെടുത്ത പണത്തിന്റെ ഉറവിടം ആദായ നികുതി വകുപ്പ് മാത്രമേ കണ്ടെത്തൂ. അതിനിടെ അറസ്റ്റ് ഭയന്ന് ഓഫീസ് ഉടമ മുൻകൂർ ജാമ്യത്തിനായി മുംബൈ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി.

Keywords:  News, National, Top-Headlines, GST, Cash, Raid, Court, Maharashtra, Sized, GST detects Rs 10 crore cash, turnover of Rs 1,764 crore in toilet-sized office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia