Education | മികച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അനുയോജ്യമായ ജോലികള്‍ ലഭ്യമാകാത്തതിന്റെ നിരാശയില്‍ തളര്‍ന്നില്ല; ചായക്കട തുറന്ന് ബിരുദധാരിയായ പെണ്‍കുട്ടി; അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങള്‍
Apr 21, 2022, 15:34 IST
പട്‌ന: (www.kvartha.com) മികച്ച വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അനുയോജ്യമായ ജോലികള്‍ ലഭ്യമാകാത്തതിന്റെ നിരാശയിലും അവള്‍ തളര്‍ന്നില്ല. ജീവിതം മുന്നോട്ട് നയിക്കാന്‍ ജീവനോപാദിയായി ചായക്കട തുറന്നിരിക്കുകയാണ് സാമ്പത്തിക ശാത്രത്തില്‍ ബിരുദധാരിയായ പെണ്‍കുട്ടി.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും ഒരു ജോലി ലഭിക്കാത്തിനെ തുടര്‍ന്ന് ചായക്കട തുടങ്ങിയ യുവതിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്.
പ്രിയങ്ക ഗുപ്ത എന്ന പെണ്‍കുട്ടിയാണ് ആ താരം. 2019-ല്‍ ബിരുദം ലഭിച്ചെങ്കിലും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റുവഴികള്‍ കണ്ടെത്താമെന്ന് അവള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പട്‌നയിലെ വിമന്‍സ് കോളജിന് സമീപം ചായക്കട തുടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്.
'നിരവധി ചായ്വാലകളുണ്ട്. അപ്പോള്‍ എന്തുകൊണ്ട് തനിക്കൊരു ചായ്വാലി ആയിക്കൂടാ'- പ്രിയങ്ക ചോദിച്ചു. ചോക്ലേറ്റ് ചായ, പാന്‍ ചായ എന്നിങ്ങനെ വ്യത്യസ്തയിനം ചായകളും ചായക്കടയില്‍ പ്രിയങ്ക ഒരുക്കിയിട്ടുണ്ട്. എം ബി എ ചായ്വാല എന്നറിയപ്പെടുന്ന പ്രഫുല്‍ ബില്ലൂരില്‍ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.