ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പ്രോടീന്‍ സബ്-യൂനിറ്റ് വാക്‌സിന്‍ ആയ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജികല്‍ ഇയുടെ കോര്‍ബെവാക്സിന് വിവിധ നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചു മുതല്‍ 12 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് അടിയന്തര ഉപയോഗാനുമതിക്ക് ശുപാര്‍ശ.
കുട്ടികള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കോവിഡ് വ്യാപനം സംബന്ധിച്ച വിദഗ്ധ സമിതി ഇന്‍ഡ്യയുടെ ഡ്രഗ് റെഗുലേറ്ററോട് ശുപാര്‍ശ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിജിസിഐയാണ് കുട്ടികളില്‍ വാക്‌സിന്‍ എടുക്കാന്‍ കോര്‍ബെവാക്‌സിന് അംഗീകാരം നല്‍കിയത്.
സര്‍കാരിന്റെ വിദഗ്ധ സമിതി അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാല്‍ അഞ്ചു വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള ആദ്യത്തെ കോവിഡ് വാക്‌സിനായി ബയോളജികല്‍ ഇയുടെ കോര്‍ബെവാക്സ് മാറും.
നേരത്തെ കോര്‍ബെവാക്‌സിന് 12-14 വയസിന് ഇടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി മൂന്ന് മുതലാണ് 18ന് താഴെ പ്രായമുള്ളവര്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ആരംഭിച്ചത്.
നിലവില്‍ 12-18 വയസിനിടയിലുള്ളവര്‍ക്ക് മാത്രമാണ് ഇന്‍ഡ്യ കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത്. 12-14 വയസ് പ്രായമുള്ളവര്‍ക്ക് കോര്‍ബെവാക്‌സ് മാത്രമാണ് നല്‍കുന്നതും. 2,53,87,677 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി, 12,47,298 പേര്‍ക്ക് രണ്ട് ഡോസുകളും.
പരമ്പരാഗത സബ് യൂനിറ്റ് വാക്സിന്‍ പ്ലാറ്റ്ഫോമിലാണ് കോര്‍ബെവാക്സ് വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. സബ് യൂനിറ്റ് വാക്സിനില്‍ എസ്-പ്രോടീന്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ പ്രതിരോധ സംവിധാനം എസ് പ്രോടീന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അത് അണുബാധയ്ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളായി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു.