തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണവില. 30 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വിപണി വില 4985 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39880 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്രവില നിലവാരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 75 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിരുന്നു.
ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാത്തതിനാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിരുന്നു.