തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. വന്‍ ഇടിവിന് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും താഴെ തട്ടില്‍തന്നെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4900 രൂപയാണ് വില.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കാത്തതിനാലാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരാന്‍ കാരണം.
ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വര്‍ണ വില ഏപ്രില്‍ 22 ന് മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ഏപ്രില്‍ 21 ന് 120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഏപ്രില്‍ 20 ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വര്‍ധനവും കുറവും ഉണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വെള്ളിയുടെ വില 72 രൂപയായി. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില.