Lodges Complaint | 'ഏറെ കാലത്തിന് ശേഷം മകളായി അംഗീകരിച്ചതില്‍ ദേഷ്യം'; പിതാവിന്റെ രണ്ടാം ഭാര്യയിലെ മകന്‍ നിരന്തരം പിന്തുടര്‍ന്ന് ആക്രമിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടി
Apr 26, 2022, 11:23 IST
മലപ്പുറം: (www.kvartha.com) പിതാവിന്റെ രണ്ടാം ഭാര്യയിലെ മകന്‍ നിരന്തരം പിന്നാലെയെത്തി ആക്രമിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടി. പെരുമണ്ണ സ്വദേശി സലീനയാണ് സഹോദരനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഏറെക്കാലം മുമ്പ് ഉപേക്ഷിച്ചുപോയ പിതാവ് ഇപ്പോള്‍ തന്നെ മകളായി അംഗീകരിച്ചതാണ് സഹോദരന്റെ വിരോധത്തിന് കാരണമെന്നും പെണ്‍കുട്ടി പറഞ്ഞു.
ഫെബ്രുവരി മാസം 27 ന് സഹോദരന്‍ ബാബു ഇര്‍ഫാന്‍ കിഴക്കേ ചാത്തല്ലൂരില്‍ വച്ച് മര്‍ദിച്ചെന്നും പിതാവുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ റോഡില്‍ വച്ചാണ് ആക്രമിച്ചതെന്നും സലീന പറഞ്ഞു. ആക്രണത്തില്‍ തലയ്ക്കടക്കം പരിക്കുപറ്റി ചികിത്സ തേടേണ്ടി വന്നു. ഗുരുതരമായി പരിക്കേറ്റ സലീന ചികിത്സയിലായിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് എടവണ്ണ പൊലീസില്‍ പരാതിപെട്ടെങ്കിലും പ്രതി ബാബു ഇര്‍ഫാനെതിരെ നിസാര വകുപ്പുകളിലാണ് കേസെടുത്തതെന്ന് സലീന എസ് പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇപ്പോഴും സഹോദരന്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുണ്ടന്നും സംരക്ഷണം തരണമെന്നും സലീന എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപെട്ടിട്ടുണ്ട്.
അതേസമയം, മകളെ അംഗീകരിച്ചതിന്റെ പേരില്‍ രണ്ടാം ഭാര്യയും മകനും വീട്ടില്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് സലീനയുടെ പിതാവും പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.