ഇതോടൊപ്പം സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെന്നതിന് 51 പേർക്കെതിരെ പൊലീസ് കേസെടുത്തു. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പൊലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. 'ലോകേന്ദ്ര ആര്യ എന്ന പ്രദേശവാസി വ്യാഴാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണ്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്', പൊലീസ് സൂപ്രണ്ട് (റൂറൽ) ഇരാജ് രാജ പറഞ്ഞു.
ഗാസിയാബാദ് ജില്ലയിലെ മോദിനഗറിൽ ബുധനാഴ്ചയാണ് നാലാം ക്ലാസ് വിദ്യാർഥിയായ അനുരാഗ് ഭരദ്വാജ് (11) സ്‌കൂൾ ബേസിൽ മരിച്ചത്. സ്‌കൂളിന് 300 മീറ്റർ അകലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. അനുരാഗ് ഛർദിക്കാൻ വേണ്ടി ജനലിലൂടെ തല പുറത്തെടുക്കുകയായിരുന്നുവെന്നാണ് ബസിലെ മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. തല പുറത്തേക്ക് ഇട്ടയുടൻ ഇരുമ്പ് ഗേറ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെത്തിട്ടുണ്ട്. സ്കൂൾ ബസിൽ ശേഷിയേക്കാൾ കൂടുതൽ കുട്ടികളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മൊറാദാബാദിലെ സിഎംഒ ഓഫീസിൽ ജോലി ചെയ്യുന്ന നിതിൻ ഭരദ്വാജിന്റെ ഏക ആൺ തരിയാണ് അനുരാഗ്. അനുരാഗിന്റെ മരണത്തെ തുടർന്ന് കുടുംബം ഒന്നടങ്കം ദുഃഖത്തിലാണ്. അമ്മ നേഹയുടെയും സഹോദരി അഞ്ജലിയുടെയും കണ്ണീർ നിലയ്ക്കുന്നില്ല. സഹോദരി ഭക്ഷണം പോലും കഴിക്കുന്നില്ല. പെൺകുട്ടി മോശം അവസ്ഥയിലാണ് ഇപ്പോൾ. പലതവണ ആരോഗ്യനില വഷളായി. അനുരാഗിന്റെ മരണത്തിന് മുമ്പ് സഹോദരി അസുഖബാധിതയായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ അനുരാഗ് അമ്മയോട് സഹോദരിക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞിരുന്നുവെന്ന് അവർ കണ്ണീരോടെ പറയുന്നു. അമ്മ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകും മുമ്പ് അനുരാഗിന്റെ മരണവാർത്ത വരികയായിരുന്നു.
വിദ്യാർഥിയുടെ മരണശേഷം മൃതദേഹവുമായി വീട്ടുകാർ സ്‌കൂളിലെത്തി. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവർ ബഹളം വച്ചു. അഞ്ചുമണിക്കൂറോളം നീണ്ട ബഹളത്തിനൊടുവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അനുനയത്തിൽ ഇവരെ ശാന്തരാക്കി. അടുത്ത ദിവസം, പൊലീസ് ഒത്തുകളിച്ച് പ്രിൻസിപലിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചെന്നാരോപിച്ച് കുടുംബാംഗങ്ങൾ പ്രശ്നനങ്ങൾ ഉണ്ടാക്കി.
പ്രിൻസിപലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ ബന്ധുക്കൾ ഡെൽഹി-മീററ്റ് റോഡ് ഉപരോധിച്ചു. മൂന്ന് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. വീട്ടുകാരും പൊലീസും തമ്മിൽ പലതവണ സംഘർഷമുണ്ടായി. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയാണ് രംഗം ശാന്തമാക്കിയത്.
Keywords: News, National, Top-Headlines, Uttar Pradesh, Student, Death-case, Suspension, Yogi Adityanath, Chief Minister, Police, Ghaziabad School Student's Death, Transport Dept Officials Suspended, Ghaziabad School Student's Death: 3 Transport Dept Officials Suspended.
< !- START disable copy paste -->