Follow KVARTHA on Google news Follow Us!
ad

നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യുന്നതായി പരാതി; രണ്ട് സ്ത്രീകൾ ഉൾപെടെ 4 പേർ അറസ്റ്റിൽ

Four arrested in Azamgarh for unlawful conversion, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 18.04.2022) ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിലെ അന്ധഖോർ മേഖലയിൽ നിയമവിരുദ്ധമായി ആളുകളെ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ അസംഗഢിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നുവെന്നും അവിടെ മറ്റുള്ളവരുമായി ചേർന്ന് ആളുകളെ വിളിച്ച് കൂട്ടി ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുക പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.
                    
News, National, Top-Headlines, Uttar Pradesh, Lucknow, Arrested, Complaint, Women, Police, Religion, Four arrested in Azamgarh for unlawful conversion.

ഡെൽഹി സ്വദേശികളായ രാകേഷ് കുമാർ, അജയ് കുമാർ, റീത്ത ദേവി, അസംഗഢ് സ്വദേശി ഗീത എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസിയായ പ്രവീൺ കുമാറാണ് പൊലീസിൽ പരാതി നൽകിയത്.

വീട് വാടകയ്‌ക്കെടുത്ത ശേഷം, ക്രിസ്ത്യൻ മതം സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി തങ്ങൾക്ക് വിവരം ലഭിച്ചതായി ബിലാരിയഗഞ്ച് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് പ്രകാശ് പറഞ്ഞു. 'ഇവർ പണവും മറ്റും നൽകി വശീകരിക്കും. തുടർന്ന് ആളുകൾ വീടുകളിൽ എത്തും. ഞങ്ങൾ പരാതിയിൽ അന്വേഷണം നടത്തി ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. പ്രതികൾക്ക് എത്രപേരെ മതപരിവർത്തനം ചെയ്യാൻ കഴിഞ്ഞുവെന്ന് പരിശോധിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Uttar Pradesh, Lucknow, Arrested, Complaint, Women, Police, Religion, Four arrested in Azamgarh for unlawful conversion. 
< !- START disable copy paste -->

Post a Comment