Follow KVARTHA on Google news Follow Us!
ad

Arrest | ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 40 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Cheating,Police,Arrested,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com) ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് 40 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലുപേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (CCB) പൊലീസ് അറസ്റ്റ് ചെയ്തു.

Four arrested for cheating crypto investors of Rs 40 crore, Bangalore, News, Cheating, Police, Arrested, National


എന്നാല്‍ കേസില്‍ ഉള്‍പെട്ട വലിയ കണ്ണികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബെലഗാവി സ്വദേശി ശീതള്‍ ബസ്താവദ്, ഗുരപ്പനപാളയ സ്വദേശിയും കാബ് ഡ്രൈവറുമായ ഇമ്രാന്‍ റിയാസ്, സ്‌ക്രാപ് ഡീലര്‍ സബിയുള്ള ഖാന്‍, ബിടിഎം ലേഔടിലെ മെകാനിക് റഹ് മത്തുള്ള ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഷെയര്‍ഹാഷ് മൊബൈല്‍ ആപ് പുറത്തിറക്കിയ സ്ഥാപകര്‍ ഇപ്പോഴും ഒളിവിലാണ്.

ഷെയര്‍ഹാഷ് മൊബൈല്‍ ആപ് സ്ഥാപകര്‍ സോഷ്യല്‍ മീഡിയ വഴി ശീതള്‍ ബസ്താവദുമായി ബന്ധപ്പെടുകയും കംപനി സെക്രടറിയായി നിയമിക്കുകയും ചെയ്തു. മറ്റു മൂന്നു പേരെയും ശീതള്‍ ബസ്താവദ് ആണ് ജോലിക്കെടുത്തത്. വിവിധ ബാങ്ക് അകൗണ്ടുകളില്‍ നിന്നായി 15 കോടി രൂപ, 1.65 കിലോ സ്വര്‍ണാഭരണങ്ങള്‍, 78 ലക്ഷം രൂപ, 44 ഡിജിറ്റല്‍ സിഗ്‌നേചര്‍ സര്‍ടിഫികറ്റുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

Keywords: Four arrested for cheating crypto investors of Rs 40 crore, Bangalore, News, Cheating, Police, Arrested, National.

Post a Comment