Found Dead | മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; അവിഹിതബന്ധമുണ്ടെന്ന സംശയം; 31 കാരിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പരാതി; പ്രതി അറസ്റ്റില്‍
Apr 22, 2022, 17:42 IST
ബെന്‍ഗ്ലൂറു: (www.kvartha.com) മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും അവിഹിതബന്ധമുണ്ടെന്ന സംശയവും ആരോപിച്ച് ദമ്പതികള്‍ തമ്മിലുള്ള വഴക്ക് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചതായി പൊലീസ്. കര്‍ണാടകയിലെ മൈസൂര്‍ ജില്ലയിലെ കാവേരിപുര ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കാബ് ഡ്രൈവറായ അശോകനാണ് ഭാര്യ വനജാക്ഷിയെ (31) താമസസ്ഥലത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി യുവാവ് ഭാര്യുമായി വഴക്കിട്ടിരുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വനജാക്ഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അശോക് ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
15 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വനജാക്ഷി വസ്ത്രനിര്‍മാണശാലയിലാണ് ജോലി ചെയ്തിരുന്നത്. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് അശോക് സംശയിച്ചിരുന്നു. ഇക്കാര്യത്തെ ചൊല്ലി നിരന്തരം വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു
ഞായറാഴ്ച ഭാര്യ മൊബൈലില്‍ ആരോടോ സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദനത്തില്‍ നിന്നും രക്ഷനേടാനായി യുവതി അടുക്കളയിലേക്ക് ഓടിക്കയറി ആക്രമിക്കാന്‍ ഒരു തടിയുമായി വന്നു. അശോക് ഒരു വിധത്തില്‍ തടി തട്ടിയെടുത്ത് വീണ്ടും ഭാര്യയെ അടിച്ചു. മര്‍ദനമേറ്റ് ഭാര്യ താഴെ വീണപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.
Keywords: Woman Found Dead In House, Bangalore, News, Local News, Murder case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.