ലക് നൗ: (www.kvartha.com) 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പശുത്തൊഴുത്തില്‍ കുഴിച്ചിട്ടുവെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. പിതാവ് ദേശ്രാജ്, സഹോദരന്‍ ധനഞ്ജയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗുര്‍ഹകാല ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് നിതിന്‍ കുമാര്‍ പറയുന്നത്:
പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടുകാര്‍ എതിര്‍പ് പ്രകടിപ്പിച്ചിട്ടും പെണ്‍കുട്ടി ബന്ധം തുടര്‍ന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പിതാവും സഹോദരനും ചേര്‍ന്ന് കൃത്യം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കുഴിച്ചിടുകയായിരുന്നു.
ഗ്രാമവാസികള്‍ സംശയം പ്രകടിപ്പിച്ച് പൊലീസിനെ സമീപിച്ചതോടെയാണ് വെള്ളിയാഴ്ച പശുത്തൊഴുത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ടെം റിപോര്‍ടില്‍ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ടെത്തി.
Keywords: 17 Year Old Girl Found Dead in House, News, Local News, Police, Dead Body, Natives, Complaint, National.