ശ്രീകണ്ഠാപുരം: (www.kvartha.com) പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച പുലര്‍ചെ അഞ്ചരയോടെ അമ്മ വിളിക്കാന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആദിഷിനെ കാണുന്നത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചുഴലി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. ഖത്വര്‍ പ്രവാസിയായ ഷിബു - ധന്യ ദമ്പതികളുടെ മകനാണ്. സഹോദരന്‍: അഭിഷേക്.
Keywords: 14 Year old Boy Found Dead in House, Kannur, News, Hang Self, Student, Hospital, Dead Body, Kerala.