ഒഡിഷ: (www.kvartha.com) 'മദ്യം വാങ്ങാന്‍ 100 രൂപ നല്‍കാത്തതിന് യുവതിയെ മകന്‍ തല്ലിക്കൊന്നതായി പൊലീസ് . ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ജാഷിപൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ മകന്‍ സരോജ് നായകി (21) നെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മദ്യം വാങ്ങാന്‍ അമ്മ സലന്ദി നായകിനോട് പ്രതി 100 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, അമ്മയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ അരിശം മൂത്ത സരോജ് അമ്മയെ തുടര്‍ച്ചയായി മര്‍ദിക്കാന്‍ തുടങ്ങി. ഇതാണ് സലന്ദിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം പ്രതി സരോജ് ഒളിവില്‍ പോയി.
മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ ജാഷിപൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് സലന്ദിയുടെ മൂത്ത മകന്‍ പറയുന്നത്:
വെള്ളിയാഴ്ച രാത്രി ഏകദേശം 9.30 ഓടെ എനിക്കൊരു ഫോണ്‍ കോള്‍ വന്നു. അമ്മയെ എന്റെ ഇളയ സഹോദരന്‍ ക്രൂരമായി ആക്രമിച്ചെന്ന് പറഞ്ഞാണ് കോള്‍. തുടര്‍ന്ന് രാത്രി 11 മണിയോടെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.
Keywords: Woman Found Dead in House, Odisha, News, Local News, Police, Missing, Probe, Attack, National.