Wild Elephants | ജനവാസ കേന്ദ്രങ്ങളും റിസോര്‍ടുകളും കൂടിയതോടെ ആനത്താരകള്‍ ഇല്ലാതായി; കാട്ടാന ശല്യം തടയാന്‍ ദേശീയ പാതയ്ക്ക് കുറുകെ തുരങ്കപ്പാതകള്‍ നിര്‍മിക്കുമെന്ന് വനംവകുപ്പ്
Apr 20, 2022, 11:26 IST
ഇടുക്കി: (www.kvartha.com) ജനവാസ മേഖലയിലെ തുടര്‍ച്ചയായ കാട്ടാനശല്യത്തില്‍ പരിഹാരവുമായി വനംവകുപ്പ്. കാട്ടാന ശല്യം തടയാന്‍ ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ആറ് തുരങ്കപ്പാതകള്‍ നിര്‍മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
ജനവാസ കേന്ദ്രങ്ങളും റിസോര്‍ടുകളും കൂടിയതോടെ കാട്ടാനകള്‍ സഞ്ചരിക്കുന്ന അവരുടെ പാതയായ ആനത്താരകള്‍ ഇല്ലാതായതാണ് ഇതിന് കാരണമെന്നാണ് വനംവകുപ്പ് പറയുന്നത്. ആനകള്‍ക്ക് സൈ്വര്യമായി സഞ്ചരിക്കാനുള്ള പാതയൊരുക്കിയാല്‍ മാത്രമേ ആക്രമണം തടയാനാകൂ എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തികളിലാണ് ഇടുക്കിയില്‍ ഏറ്റവും കൂടുതല്‍ കാട്ടാന ആക്രമണം നടക്കുന്നത്. മൂന്നാര്‍-ബോഡിമെട്ട് ദേശീയപാതക്ക് കുറുകെ ആയിരിക്കും ഈ തുരങ്കപ്പാതകള്‍ നിര്‍മിക്കുക. തുരങ്കപ്പാതയിലൂടെ വരുന്ന കാട്ടാനകളെ ആനയിറങ്കലിലെത്തിക്കാനുള്ള പദ്ധതിയും വനംവകുപ്പ് തയ്യാറാക്കുന്നുണ്ട്.
ഇവിടങ്ങളില്‍ വാചര്‍മാരുടെ നേതൃത്വത്തില്‍ രാത്രികാല നിരീക്ഷണവും ശക്തമാക്കും. ഇതിനായി വാഹനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിവല്‍ ഇരകളായവര്‍ക്ക് മെയ് പകുതിയോടെ നഷ്ടപരിഹാരത്തുക പൂര്‍ണമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാല്‍ 301 കോളനിയില്‍ ഭൂമി കൈമാറാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും മതിയായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കില്ല. ഒരു കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ലഭിക്കും. പ്രായപൂര്‍ത്തിയായ മക്കളേയും ഭിന്നശേഷിക്കാരേയും വെവ്വേറെ കുടുംബങ്ങളായി പരിഗണിച്ച് തുക നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ പഞ്ചായത്തുതലത്തില്‍ ലൈസന്‍സുള്ള തോക്കുടമകളുടെ പാനലുണ്ടാക്കും. ആക്രമണം രൂക്ഷമായ ഇടുക്കി പോലുള്ള ജില്ലകളില്‍ മാത്രം കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍കാരിനെ സമീപിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, State, Idukki, Elephant, Wild Elephants, Minister, Top-Headlines, Forest Department will Construct Tunnel for Wild Elephants.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.