Car Fire | അപകടത്തെ തുടർന്ന് കാറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു; 'രക്ഷപ്പെടാനുള്ള സമയം പോലും ലഭിക്കാതെ കത്തിച്ചാമ്പലായി'

റായ്പൂർ: (www.kvartha.com) ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ അപകടത്തിന് ശേഷം കാറിന് തീപിടിച്ച് നാല് സ്ത്രീകൾ ഉൾപെടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. സിങ്‌ഗർപൂർ ഗ്രാമത്തിന് സമീപം രാജ്‌നന്ദ്‌ഗാവ്-ഖൈരാഗഡ് റോഡിൽ ഒരു ആൾടോ കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിലേക്ക് ഇടിച്ച് മറിഞ്ഞാണ് തീപിടിച്ചതെന്ന് രാജ്‌നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
  
Car Fire | അപകടത്തെ തുടർന്ന് കാറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു; 'രക്ഷപ്പെടാനുള്ള സമയം പോലും ലഭിക്കാതെ കത്തിച്ചാമ്പലായി'

ഖൈരാഗഢ് സ്വദേശിയും വ്യവസായിയുമായ സുഭാഷ് കൊച്ചാർ, ഭാര്യ കാന്തി, മക്കളായ ഭാവന, വൃദ്ധി, പൂജ എന്നിവരാണ് മരിച്ചത്. യാത്രക്കാർക്ക് രക്ഷപ്പെടാനുള്ള സമയം പോലും ലഭിക്കാതെ നിമിഷങ്ങൾക്കകം വാഹനം കത്തിനശിച്ചതായി ഒരു ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചു.
  
Car Fire | അപകടത്തെ തുടർന്ന് കാറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു; 'രക്ഷപ്പെടാനുള്ള സമയം പോലും ലഭിക്കാതെ കത്തിച്ചാമ്പലായി'

അയൽപ്രദേശമായ ബലോഡിൽ നിന്ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പുലർചെ ഒന്നരയോടെയാണ് ഇവർ അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധരുടെ സംഘം അന്വേഷണത്തിനായി സ്ഥലത്തുണ്ട്.

Keywords:  National, News, Car, Car Accident, Chhattisgarh, Raipur, Fire, Death, Police, Family, Investigates, Top-Headlines, Five of a family died after car catches fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia