ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒന്നായി; വിവാഹ ചിത്രങ്ങള്‍ വൈറല്‍

 


മുംബൈ: (www.kvartha.com 14.04.2022) ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. ചിത്രങ്ങള്‍ വൈറല്‍. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ വിവാഹം ഇന്‍സ്റ്റായില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകദേശം അഞ്ചു വര്‍ഷത്തോളമായുള്ള ഡേറ്റിംഗിന് ശേഷമാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വ്യാഴാഴ്ച വിവാഹിതരായത്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒന്നായി; വിവാഹ ചിത്രങ്ങള്‍ വൈറല്‍

ആലിയയ്ക്കും രണ്‍ബീറിനും വ്യക്തിഗത അപാര്‍ട് മെന്റുകള്‍ ഉള്ള മുംബൈയിലെ വാസ്തു കെട്ടിടത്തിലാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷമുള്ള ടെറസ് ഷൂടിംഗില്‍ നിന്ന് ദമ്പതികളുടെ ആദ്യ ഫോടോകള്‍ വൈറലായതിന് ശേഷം, ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരായുള്ള ചിത്രങ്ങള്‍ പൊതുവേദിയില്‍ പോസ് ചെയ്തു!

തന്റെ വിവാഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിമിതപ്പെടുത്തിയ ആലിയ, ഒടുവില്‍ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മനോഹരമായ വിവാഹ ഫോടോകള്‍ പോസ്റ്റ് ചെയ്തു.

ആലിയയുടെ ഹൃദയസ്പര്‍ശിയായ പോസ്റ്റ് വായിക്കാം,

'ഇന്ന്, ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും മാത്രമടങ്ങിയ ചടങ്ങില്‍ രണ്‍ബീറുമായുള്ള വിവാഹം നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ ചെലവഴിച്ച ബാല്‍കണി, പ്രണയം, ചിരി, സുഖകരമായ നിശബ്ദതകള്‍, സിനിമാ രാത്രികള്‍, മണ്ടന്‍ വഴക്കുകള്‍, വൈന്‍ ആഹ്ലാദങ്ങള്‍, എന്നിവ നിറഞ്ഞ ഓര്‍മകള്‍ ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല.

ഇതിനകം തന്നെ ഒരുപാട് വൈകി. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും നന്ദി. അത് ഈ നിമിഷത്തെ കൂടുതല്‍ സവിശേഷമാക്കിയിരിക്കുന്നു.

സ്‌നേഹത്തോടെ രണ്‍ബീര്‍, ആലിയ

അതേസമയം രണ്‍ബീര്‍ കപൂറിന്റെ വിവാഹത്തിന് മുന്നോടിയായി ബരാത് ചടങ്ങ് നടക്കുമെന്ന് റിപോര്‍ടുണ്ടായിരുന്നു. എന്നാല്‍, ബറാത് നടക്കില്ലെന്ന് ഇന്‍ഡ്യ ടുഡേ ഡോട് ഇന്‍ അറിയിച്ചു. രണ്‍ബീര്‍ കപൂറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇന്‍ഡ്യ ടുഡേ ഡോട് ഇന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ബറാത് ഉണ്ടാകുമെന്നായിരുന്നു റിപോര്‍ട്. എന്നാല്‍ വാസ്തുവിലേക്കുള്ള റോഡില്‍ ബരാത് ഘോഷയാത്ര നടത്താന്‍ പാലി ഹില്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം കെട്ടിടത്തിലും പരിസരത്തും പൊലീസ് സംരക്ഷണവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് മാത്രമാണ് അധിക അനുമതി നല്‍കിയിരിക്കുന്നത്. അതിനാല്‍ ബറാത് ഉണ്ടാകില്ല.

Keywords:  First pics out! Alia Bhatt, Ranbir Kapoor make their wedding Insta-official, Mumbai, News, Bollywood, Actress, Social Media, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia