Follow KVARTHA on Google news Follow Us!
ad

Fire| ചെരിപ്പുകടയില്‍ വന്‍ തീപിടുത്തം; ചെരിപ്പുകളും ഫര്‍ണിചറുകളും കത്തിനശിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Fire,Report,Police,National,
ഇന്‍ഡോര്‍: (www.kvartha.com) മധ്യപ്രദേശിലെ രാജ് വാഡ മേഖലയിലെ ചെരിപ്പുകടയിലുണ്ടായ (Footwear Shop) തീപിടുത്തത്തില്‍ ചെരിപ്പുകളും ഫര്‍ണിചറുകളും കത്തിനശിച്ചു. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ പുറത്തുതടിച്ചുകൂടുകയും
ഫയര്‍ഫോഴ്സിലും ലോകല്‍ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. 

Indore: Fire at footwear shop in the Rajwada area, Madhya pradesh, News, Fire, Report, Police, National


തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് 5000 ലിറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ടി വന്നു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

Keywords: Indore: Fire at footwear shop in the Rajwada area, Madhya pradesh, News, Fire, Report, Police, National.

Post a Comment