Follow KVARTHA on Google news Follow Us!
ad

UK PM Visit | ഇൻഡ്യയിൽ എത്തിയപ്പോള്‍ അമിതാഭ് ബചനെയും സചിനെയും പോലെ തോന്നിയെന്ന് ബ്രിടീഷ് പ്രധാനമന്ത്രി; 'ഖാസ് ദോസ്ത് മോഡിക്ക്' നന്ദിയും!

'Felt like Amitabh Bachchan, Sachin Tendulkar': Boris Johnson thanks 'khaas dost' PM Modi, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പ്രതിരോധ വസ്തുക്കളുടെ വിതരണ സമയം കുറയ്ക്കുന്നതിനായി ഓപണ്‍ ജനറല്‍ എക്സ്പോര്‍ട് ലൈസന്‍സ് ഇന്‍ഡ്യയ്ക്ക് നല്‍കുമെന്ന് ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ദീപാവലിക്ക് മുമ്പായി നടപടി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം വ്യാഴാഴ്ച ഗുജറാതില്‍ നല്‍കിയ ഗംഭീര സ്വീകരണത്തിന് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു.
                      
News, National, Top-Headlines, UK, England, Prime Minister, Amitabh Batchan, Sachin Tendulker, Narendra Modi, British, Country, 'Felt like Amitabh Bachchan, Sachin Tendulkar': Boris Johnson thanks 'khaas dost' PM Modi.

ഇന്‍ഡ്യയും ബ്രിടനും തമ്മിലുള്ള ബന്ധത്തെ 'പുതിയ കാലത്തെ നിര്‍ണായക സൗഹൃദങ്ങളില്‍ ഒന്ന്' എന്നാണ് ജോണ്‍സണ്‍ തന്റെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. 'എന്റെ സുഹൃത്ത്, നരേന്ദ്ര, എന്റെ ഖാസ് ദോസ്ത്. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ സചിന്‍ ടെന്‍ഡുല്‍കറെ പോലെ തോന്നി, എല്ലായിടത്തും എന്റെ വലിയ ചിത്രം വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അമിതാഭ് ബചനെ പോലെ തോന്നി,' അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ മികച്ചരീതിയില്‍ സംസാരിക്കുകയും എല്ലാ വിധത്തിലും ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്‍ഡ്യയും ബ്രിടനും തമ്മിലുള്ള പങ്കാളിത്തം നമ്മുടെ കാലത്തെ നിര്‍ണായക സൗഹൃദങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം മുതല്‍, സ്വേച്ഛാധിപത്യ ബലപ്രയോഗത്തിന്റെ ഭീഷണികള്‍ ലോകത്ത് കൂടുതല്‍ വര്‍ധിച്ചു, അതിനാല്‍ ഇന്‍ഡോ-പസഫിക് തുറന്നതും സ്വതന്ത്രവുമായി നിലനിര്‍ത്തുന്നതിനുള്ള ഞങ്ങളുടെ പങ്കാളിത്ത താല്‍പ്പര്യവും സഹകരണം ശക്തമാക്കേണ്ടത് ആവശ്യമാണ്', അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും, ഈ വര്‍ഷാവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ചകള്‍ അവസാനിപ്പിക്കാനും വിപുലമായ പുതിയ, ഉഭയകക്ഷി പ്രതിരോധ-സുരക്ഷാ പങ്കാളിത്തത്തിന് സമ്മതിക്കുകയും ചെയ്തു.

ഇന്‍ഡ്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ചകളില്‍ മികച്ച പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി മോദി പ്രസ്താവനയില്‍ പറഞ്ഞു. 'ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കാന്‍ പരമാവധി ശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' ജോണ്‍സന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ ഇൻഡോ-പസഫികിലെ സ്വതന്ത്രവും വിശാലമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന് ഇരുപക്ഷവും ഊന്നല്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. സമാധാനപരവും സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്താനുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ചു, മറ്റ് രാജ്യങ്ങളില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അഫ്ഗാന്‍ പ്രദേശം ഉപയോഗിക്കാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രതിസന്ധിയില്‍, പ്രശ്‌നം പരിഹരിക്കാനുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും പ്രധാനമന്ത്രി മോദി ഊന്നല്‍ നല്‍കുകയും ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Keywords: News, National, Top-Headlines, UK, England, Prime Minister, Amitabh Batchan, Sachin Tendulker, Narendra Modi, British, Country, 'Felt like Amitabh Bachchan, Sachin Tendulkar': Boris Johnson thanks 'khaas dost' PM Modi.
< !- START disable copy paste -->

Post a Comment