Follow KVARTHA on Google news Follow Us!
ad

Fall in Love | വിചിത്ര പ്രണയം; ഓൺലൈനിൽ ലുഡോ കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പെൺകുട്ടി അയൽസംസ്ഥാനത്തെത്തി; ഒടുവിൽ കാമുകൻ എത്തിപ്പെട്ടത് ജയിലിൽ!

Fall in Love while playing Ludo online, UP girl reached Bihar after leaving home to meet her lover, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്‌ന:(www.kvartha.com) ബീഹാറിൽ നിന്നുള്ള വിചിത്രമായ പ്രണയകഥ പുറത്ത്. ഓൺലൈനിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ആഗ്രയിൽ (ഉത്തർപ്രദേശ്) നിന്നുള്ള ഒരു പെൺകുട്ടിയുമായി ഒരു യുവാവ് പ്രണയത്തിലായി. ഇരുവരും തമ്മിൽ ചാറ്റിംഗ് ദിവസങ്ങളോളം തുടർന്നു. തമ്മിലുള്ള അടുപ്പം വർധിച്ചതോടെ പെൺകുട്ടി ആഗ്രയിൽ നിന്ന് വീട്ടുകാരെ അറിയിക്കാതെ യുവാവിനെ കാണാൻ അദ്ദേഹത്തിൻറെ നാടായ ബീഹാറിലെ മർഹൗറയിലെത്തി.
                          
News, National, Top-Headlines, Patna, Bihar, Love, Online, Arrested, Students, Fall in Love, Ludo online, Uttar Pradesh, UP girl, Love, Fall in Love while playing Ludo online, UP girl reached Bihar after leaving home to meet her lover.

അതേ സമയം, ആഗ്രയിലെ ഹരിപർവത് പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഗാന്ധിനഗറിൽ താമസിക്കുന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇക്കാര്യം സംബന്ധിച്ച് ലോകൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് വിഷയം ഗൗരവമായി എടുത്ത് നടപടികൾ സ്വീകരിച്ചപ്പോഴാണ് പെൺകുട്ടി ബീഹാറിലെ ഗ്രാമത്തിലുണ്ടെന്ന് അറിയുന്നത്. ഇതിന് ശേഷം പെൺകുട്ടിയെ കണ്ടെത്തുകയും രാഹുൽ കുമാർ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിദ്യാർഥിയാണ് അറസ്റ്റിലായ 19 കാരനായ രാഹുൽ കുമാർ. മർഹൗറ സ്റ്റേഷൻ റോഡ് മൽഗോഡത്തിന് സമീപമുള്ള വാടക വീട്ടിലാണ് യുവാവ് പെൺകുട്ടിയെ താമസിപ്പിച്ചത്. പെൺകുട്ടി പെട്ടെന്ന് എത്തിയതിനെ തുടർന്ന് യുവാവ് അവളെ വാടക ഫ്‌ളാറ്റിൽ താമസിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Keywords: News, National, Top-Headlines, Patna, Bihar, Love, Online, Arrested, Students, Fall in Love, Ludo online, Uttar Pradesh, UP girl, Love, Fall in Love while playing Ludo online, UP girl reached Bihar after leaving home to meet her lover.
< !- START disable copy paste -->

Post a Comment