കണ്ണൂര്‍: (www.kvartha.com 16.04.2022) ചെറുകുന്ന് പള്ളിച്ചാലില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് കാര്‍ ഓടിച്ചിരുന്ന പ്രവാസി മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ കോരന്‍ - സരോജിനി ദമ്പതികളുടെ മകന്‍ മനോജ്(46) ആണ് മരിച്ചത്. ഖത്വറില്‍ ജോലി ചെയ്യുന്ന മനോജ് അവധിക്ക് നാട്ടില്‍ വന്നതായായിരുന്നു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും മനോജ് ഓടിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വൈദ്യുതി തൂണും തകര്‍ന്നിട്ടുണ്ട്. സിന്ധുവാണ് മരണമടഞ്ഞ മനോജിന്റെ ഭാര്യ. സംസ്‌കാരം വൈകുന്നേരം കൊവ്വപുറം സമുദായ ശ്മശാനത്തില്‍ നടന്നു.