മുംബൈ: (www.kvartha.com 17.04.2022) തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മതപരമായ ഭിന്നത വിതയ്ക്കുന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് ആരോപിച്ചു. അതിന് രാജ്യത്തെ തകര്‍ക്കാന്‍ പോലും അവര്‍ മടിക്കില്ല. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ സംഭവവികാസങ്ങളില്‍ ശ്രീരാമന്‍ പോലും അസ്വസ്ഥനാകുമെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. ശ്രീരാമന്റെ പേരില്‍ വര്‍ഗീയ തീ ആളിക്കത്തിക്കുന്നത് ശ്രീരാമന്റെ ആശയത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആരെങ്കിലും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മതമൗലികവാദത്തിന്റെ തീ ആളിക്കത്തിക്കാനും സമാധാനം തകര്‍ക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ രണ്ടാം വിഭജനത്തിന്റെ വിത്ത് പാകുകയാണ്'- ശിവസേന മുഖപത്രമായ 'സാമ്‌ന'യിലെ തന്റെ പ്രതിവാര കോളമായ 'റോഖ്‌തോകില്‍' റാവത് എഴുതി. സാമ്‌നയുടെ എക്‌സിക്യൂടീവ് എഡിറ്ററാണ് സഞ്ജയ് റാവത്.
ഏപ്രില്‍ 10 ന് രാമനവമി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ നല്ല ലക്ഷണമല്ലെന്ന് റാവത് പറഞ്ഞു.
'നേരത്തെ, രാമനവമി ഘോഷയാത്രകള്‍ സംസ്‌കാരത്തെയും മതത്തെയും കുറിച്ചുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാളുകള്‍ വീശുകയും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. പള്ളികള്‍ക്ക് പുറത്ത് ബഹളം സൃഷ്ടിച്ചു, ഇത് അക്രമത്തില്‍ കലാശിച്ചു,' അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്ര പ്രസ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ ഇപ്പോള്‍ രാമന്റെ പേരില്‍ വാളുകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് ബിജെപിക്കെതിരെ അദ്ദേഹം ഒളിയമ്പ് എയ്തു. ഇതിനെ ഹിന്ദുത്വ എന്ന് വിളിക്കാനാകില്ലെന്നും രാമന്റെ പേരില്‍ വര്‍ഗീയ തീ ആളിക്കത്തിക്കുന്നത് രാമന്റെ ആശയത്തെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു, മറാഠി പുതുവര്‍ഷത്തെ അടയാളപ്പെടുത്തുന്ന ഏപ്രില്‍ രണ്ടിന് ഗുധി പദ്വയില്‍ മുംബൈ ഉള്‍പെടെയുള്ള മഹാരാഷ്ട്രയില്‍ സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തിയിരുന്നു. ഈ ഘോഷയാത്രകള്‍ മുസ്ലീം പ്രദേശങ്ങളിലൂടെ കടന്നുപോയിട്ടും അക്രമം ഉണ്ടായിട്ടില്ലെന്ന് റാവത് ചൂണ്ടിക്കാട്ടി.
'പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാതില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ മുസ്ലീങ്ങള്‍ കല്ലെറിയുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?' സബര്‍കാന്തയിലെ അക്രമത്തെ പരാമര്‍ശിച്ച് അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്ന് റാവത് ആരോപിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുന്നതിന് വഴിയൊരുക്കുന്നതിന് മഹാരാഷ്ട്രയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ അജണ്ടയെന്നും റാവത് അദ്ദേഹം എഴുതി
മെയ് മൂന്നിനകം മസ്ജിദുകള്‍ക്ക് മുകളിലുള്ള ഉച്ചഭാഷിണികള്‍ മഹാരാഷ്ട്ര സര്‍കാര്‍ നീക്കം ചെയ്തില്ലെല്‍, പള്ളിക്ക് പുറത്ത്, 'ഹനുമാന്‍ സ്തുതി' ഉയര്‍ന്ന ശബ്ദത്തില്‍ മൈകിലൂടെ കേള്‍പിക്കുമെന്ന് എംഎന്‍എസ് മേധാവി അടുത്തിടെ പറഞ്ഞു.