Follow KVARTHA on Google news Follow Us!
ad

അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്റെ മരണം: രാജി പ്രഖ്യാപനം നടത്തി മന്ത്രി കെ എസ് ഈശ്വരപ്പ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,News,Allegation,Politics,Karnataka,Police,Minister,Resignation,National,
ബെന്‍ഗ്ലൂര്‍: (www.kvartha.com 14.04.2022) കരാറുകാരനും ബി ജെ പി പ്രവര്‍ത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ഉഡുപ്പി പൊലീസ് കേസെടുത്ത് ദിവസങ്ങള്‍ക്ക് ശേഷം, കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ രാജി പ്രഖ്യാപനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

 'കമീഷനുകള്‍ക്കായി' മന്ത്രി തന്നെ പീഡിപ്പിക്കുന്നുവെന്ന് അടുത്തിടെ ആരോപിച്ച കരാറുകാരന്‍ സന്തോഷ് പാടീലിനെ ചൊവ്വാഴ്ചയാണ് ഉഡുപ്പിയിലെ ഹോടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്തോഷിന്റെ ബന്ധു പ്രശാന്ത് പാടീല്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് (IPC 306 ) ബി ജെ പി മന്ത്രിക്കും സഹായികളായ ബസവ രാജു, രമേശ് എന്നിവര്‍ക്കെതിരെ ഉഡുപ്പി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് കോണ്‍പ്രവര്‍ത്തകര്‍ മാര്‍ച് നടത്തിയിരുന്നു. എന്നാല്‍ മാര്‍ച് തടഞ്ഞ പൊലീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പാര്‍ടി ബെന്‍ഗ്ലൂറിലെ വിധാന സൗധയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം.

കര്‍ണാടകയില്‍ ഭരണഘടന ആക്രമിക്കപ്പെടുകയാണെന്ന് പാര്‍ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഈശ്വരപ്പയ്ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് അല്ലെങ്കില്‍ രാജിവെക്കാന്‍ ആവശ്യപ്പെടാത്തത് എന്നും അദ്ദേഹം ചോദിച്ചു. 

Eshwarappa to quit tomorrow, CM Bommai says no pressure from BJP high command, Bangalore, News, Allegation, Politics, Karnataka, Police, Minister, Resignation, National


 അതേസമയം, മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍കാര്‍ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഈശ്വരപ്പ വെള്ളിയാഴ്ച രാജിവെക്കുമെന്നും മുകളില്‍ നിന്നുള്ള സമ്മര്‍ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Eshwarappa to quit tomorrow, CM Bommai says no pressure from BJP high command, Bangalore, News, Allegation, Politics, Karnataka, Police, Minister, Resignation, National.

Post a Comment