Follow KVARTHA on Google news Follow Us!
ad

EP Jayarajan | ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത് അനവസരത്തില്‍: ഇ പി ജയരാജനെതിരെ സംസ്ഥാന സെക്രടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Criticism,Secretariat,LDF,Muslim-League,Kerala,
തിരുവനന്തപുരം: (www.kvartha.com) ഇ പി ജയരാജനെതിരെ സംസ്ഥാന സെക്രടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. ലീഗിനെ എല്‍ഡിഎഫിലേക്കു ക്ഷണിച്ച പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. ഇ പി ജയരാജന്റെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുന്നണി വിപുലീകരണമല്ല എല്‍ഡിഎഫിന്റെ അടിയന്തര ലക്ഷ്യമെന്നും ഭാവിയില്‍ പ്രതികരണം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

State Secretariat Criticized EP Jayarajan, Thiruvananthapuram, News, Politics, Criticism, Secretariat, LDF, Muslim-League, Kerala


പ്രസ്താവന വിവാദമായതോടെ തന്റെ പരാമര്‍ശം ഇ പി ജയരാജന്‍ തിരുത്തിയിരുന്നു. കോണ്‍ഗ്രസിനെ തള്ളിപ്പറയാന്‍ തയാറായാല്‍ മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്കു വരട്ടെ എന്നായിരുന്നു കണ്‍വീനറായ ഉടനെ മാധ്യമങ്ങളോട് ഇ പി ജയരാജന്‍ പ്രതികരിച്ചത്.

എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അവര്‍ക്ക് മുന്നില്‍ അടയ്ക്കില്ലെന്നും ആര്‍എസ്പി പുനര്‍വിചിന്തനം നടത്തണമെന്നും പറഞ്ഞ ഇപി, പ്രതീക്ഷിക്കാത്ത പല പാര്‍ടികളും എല്‍ഡിഎഫില്‍ എത്തുമെന്നും അവകാശപ്പെട്ടു. എന്‍സിപി വിട്ടുപോയ മാണി സി കാപ്പന്‍ തിരിച്ചെത്തിയാല്‍ സഹകരിപ്പിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജയരാജന്റെ നിര്‍ദേശത്തോട് മുന്നണി മാറ്റം അജന്‍ഡയിലില്ലെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ജയരാജന്റെ പ്രസ്താവന ഉണ്ടയില്ലാ വെടിയെന്ന് ആര്‍എസ്പിയും പ്രതികരിച്ചു. മുസ്ലിം ലീഗുമായി ഇപ്പോള്‍ രാഷ്ട്രീയ കൂട്ടുകെട്ടു വേണ്ടെന്ന പാര്‍ടി നിലപാടിനെ ഇ പി ജയരാജന്‍ മറികടന്നതോടെ സംഭവം വിവാദമായി.

യുഡിഎഫ് വിട്ടുവന്നാലും ലീഗിനെ മുന്നണിയില്‍ ഉള്‍പെടുത്തില്ലെന്നായിരുന്നു സംസ്ഥാന സമ്മേളനത്തിലെ തീരുമാനം. മുന്നണി വിപുലീകരണം ഇപ്പോള്‍ വേണ്ടെന്നും സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. തെറ്റു മനസിലായതോടെ ജയരാജന്‍ പ്രസ്താവന തിരുത്തി. ലീഗിനെ എല്‍ഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: State Secretariat Criticized EP Jayarajan, Thiruvananthapuram, News, Politics, Criticism, Secretariat, LDF, Muslim-League, Kerala.

Post a Comment