Follow KVARTHA on Google news Follow Us!
ad

EP Jayarajan| ഇടതു മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,CPM,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) ഇടതു മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തന്നെ ഏല്‍പിച്ചിരിക്കുന്നത് വലിയ ദൗത്യമാണെന്ന് പറഞ്ഞ അദ്ദേഹം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും പറഞ്ഞു. സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ സിപിഐ ഉള്‍പെടെയുള്ള ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ല.


EP Jayarajan responses new political appointment, Thiruvananthapuram, News, Politics, CPM, Chief Minister, Pinarayi vijayan, Kerala



അങ്ങനെ വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഘടകകക്ഷികളുടെ വകുപ്പുകളിലും സമരം ചെയ്യാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുമുന്നണി നേതൃത്വത്തില്‍ ഇ പി ജയരാജനെ കാത്തിരിക്കുന്നത് മുന്നണിയെ ഐക്യത്തോടെ നയിക്കാനുള്ള നിര്‍ണായക ദൗത്യമാണ്.

മുഖ്യമന്ത്രിക്കും പാര്‍ടി സെക്രടറിക്കും പിന്നാലെ സിപിഎമിലെ കണ്ണൂര്‍ ബ്രിഗേഡില്‍ നിന്നൊരാള്‍ ഇടതുമുന്നണിയുടെ തലപ്പത്ത് എത്തുന്നു എന്നതും ഇ പി ജയരാജന്റെ സ്ഥാനലബ്ധിയുടെ പ്രത്യേകതയാണ്. പാര്‍ടിക്കുവേണ്ടി ഇടംവലം നോക്കാതെ പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ജയരാജന്റെ ശൈലി. അക്കാര്യത്തില്‍ മാധ്യമങ്ങളോടും ഭേദമില്ല.

എസ്എഫ്‌ഐ വഴിയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്‍ഡ്യാ പ്രസിഡന്റുമായി. എം വി രാഘവനായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു. പിന്നീട് എംവിആറിനെതിരെ വി എസ് അച്യുതാനന്ദന്‍ പിണറായി വിജയനെ നിയോഗിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വലംകയ്യായി. മലപ്പുറത്ത് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയപ്പോള്‍ കളംനിറഞ്ഞ് കളിച്ചവരില്‍ പ്രധാനിയായി. തൃശൂര്‍ ജില്ല പിണറായിക്കായി പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘകാലം പാര്‍ടിയെ നയിച്ചു.

ഒന്നാം പിണറായി സര്‍കാരില്‍ രണ്ടാമനായി ശോഭിക്കുമ്പോള്‍ ബന്ധുനിയമന വിവാദത്തില്‍ തട്ടി മന്ത്രിസ്ഥാനം നഷ്ടമായി. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ വ്യവസായ മന്ത്രിസ്ഥാനത്ത് പൂര്‍വാധികം കരുത്തനായി മടങ്ങിയെത്തുകയും ചെയ്തു. 2011ലും 2016ലും മട്ടന്നൂരില്‍നിന്ന് വിജയിച്ച ഇപിക്ക് പാര്‍ടി നിശ്ചയിച്ച രണ്ടു ടേം നിബന്ധനയില്‍ തട്ടി ഇത്തവണ മത്സരിക്കാനായില്ല.

പിണക്കം പരസ്യമാക്കിയ ജയരാജനെ മുഖ്യമന്ത്രിയും കോടിയേരിയും അനുനയിപ്പിച്ച് വീണ്ടും തലസ്ഥാനത്തെത്തിച്ചു. എ വിജയരാഘവന്‍ പിബിയില്‍ എത്തിയപ്പോഴേ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഇപിക്കെന്ന് തെളിഞ്ഞുവന്നതാണ്.

തുടര്‍ഭരണത്തിന്റെ തിളക്കത്തിലും ഇടതുമുന്നണി കണ്‍വീനര്‍ക്ക് തിരക്കിന് കുറവുണ്ടാവില്ല. ചെറുഘടകകക്ഷികള്‍ പാര്‍ടിയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പോലും പരാതിയുമായെത്തും. സില്‍വര്‍ലൈനില്‍ അടക്കം സര്‍കാരിനെതിരെ വിരല്‍ ചൂണ്ടപ്പെടുമ്പോള്‍ മുന്നണിയായി നിന്ന് ചെറുക്കാന്‍ നേതൃത്വം നല്‍കണം. ഇപിയുടെ രാഷ്ട്രീയജീവിതത്തില്‍ പുതിയൊരിന്നിങ്‌സിനാണ് തുടക്കമിടുന്നത്.

Keywords: EP Jayarajan responses new political appointment, Thiruvananthapuram, News, Politics, CPM, Chief Minister, Pinarayi vijayan, Kerala.


Post a Comment