Elon Musk | 'ട്വിറ്റര്‍ വാങ്ങുന്നതിനായി 15000 കോടി രൂപ വരെ നിക്ഷേപിക്കാന്‍ തയ്യാർ'; എലോണ്‍ മസ്‌ക് വീണ്ടും ഞെട്ടിപ്പിക്കുന്നു; ആ വാഗ്ദാനം സ്വീകരിക്കുമോ?
Apr 20, 2022, 14:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) ട്വിറ്റര്‍ സ്വന്തമാക്കുന്നതിനായി ആയിരം കോടി മുതല്‍ 15000 കോടി രൂപ (10-15 ബില്യൻ ഡോളര്‍) വരെ നിക്ഷേപിക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറെന്ന് റിപോർട്. ഏകദേശം 10 ദിവസത്തിനുള്ളില്‍ ഒരു ടെന്‍ഡര്‍ ഓഫര്‍ ആരംഭിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നെന്നും കൂടാതെ അമേരികയിലെ മള്‍ടി നാഷനല്‍ നിക്ഷേപക ബാങ്ക് ആയ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്ന് ആയിരം കോടി രൂപ (10 ബില്യണ്‍ ഡോളര്‍) കൂടി വായ്പ എടുത്തേക്കാമെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. ആവശ്യമെങ്കില്‍ അദ്ദേഹം കൂടുതല്‍ ഓഹരികള്‍ വീണ്ടും വാങ്ങിയേക്കുമെന്നും ഇതിന് കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നും റിപോർട് പറയുന്നു. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയ്യാറായില്ല.
വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ് ലയോട് പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ല. 43,000 കോടി രൂപയ്ക്ക് (43 ബില്യൻ ഡോളര്‍) ട്വിറ്റര്‍ വാങ്ങാമെന്ന് മസ്‌ക് കഴിഞ്ഞ ആഴ്ച വാഗ്ദാനം നല്‍കിയിരുന്നു. ഇതോടെ ട്വിറ്റര്‍ കംപനി സ്വയം പരിരക്ഷിക്കായി കൂടുതല്‍ ഓഹരികള്‍ വിപണിയിലിറക്കി കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. 'Poison pill' (വിഷ ഗുളിക) എന്നാണ് കോര്‍പറേറ്റ് രീതിയില്‍ ഇതിനെ വിളിക്കുന്നത്.
കഴിഞ്ഞയാഴ്ച ട്വിറ്ററുമായുള്ള ഇടപാടിന് പല കംപനികളും താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ അവരുടെ പേര് അധികൃതര്‍ പറഞ്ഞില്ലെന്ന് റോയിടേഴ്സ് റിപോര്‍ട് ചെയ്യുന്നു. മസ്‌കിന്റെ വെല്ലുവിളിക്ക് ശേഷം തോമ ബ്രാവോ എന്ന സ്ഥാപനം ട്വിറ്ററിനെ വാങ്ങാന്‍ തയ്യാറായി. അതേസമയം അപോളോ ഗ്ലോബല്‍ മാനജ്മെന്റ് മസ്‌കിന്റെയോ മറ്റേതെങ്കിലും ഓഹരി ഉടമകളുടെയോ ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും ഏത് ഇടപാടിനും ധനസഹായം നല്‍കാനുമുള്ള വഴികള്‍ കമ്പനി പരിഗണിക്കുന്നുണ്ടെന്നും കംപനി വൃത്തങ്ങള്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ ട്വിറ്റര്‍ ബോര്‍ഡ് മസ്‌കിന്റെ വാഗ്ദാനം നിരസിക്കുമെന്ന് നിരവധി നിക്ഷേപകരും വിശകലന വിദഗ്ധരും നിക്ഷേപ ബാങ്കര്‍മാരും പ്രതീക്ഷിക്കുന്നു. അതേസമയം ട്വിറ്റര്‍ ഓഹരികള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 1.6% ഇടിഞ്ഞ് 47.69 ഡോളറിലെത്തി, മസ്‌കിന്റെ വാഗ്ദാനമായ 54.20 ഡോളറിന് താഴെയാണിത്.

Keywords: News, World, International, Top-Headlines, Twitter, Cash, Business, Business Man, Social-Media, Technology, Application, Elon Musk, Elon Musk willing to invest up to $15 billion of own money to buy Twitter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.