Follow KVARTHA on Google news Follow Us!
ad

Elon Musk Reply | ടെസ്‌ലയുടെ സ്ഥാപകൻ നിങ്ങളല്ലെന്ന് ഇൻഡ്യക്കാരൻ; പ്രതികരിച്ച് എലോൺ മസ്‌ക്; മറുപടി ഇങ്ങനെ

Elon Musk responds to Bengaluru man who tweeted 'he was not founder of Tesla', #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്: (www.kvartha.com) എലോൺ മസ്‌ക് ടെസ്‌ലയുടെ സ്ഥാപകനല്ലെന്നും അത് അദ്ദേഹം കൈവശപ്പെടുത്തിയതാണെന്നുമുള്ള ബെംഗ്ളുറു സ്വദേശിയുടെ ട്വിറ്റർ പോസ്റ്റും അതിനോടുള്ള മസ്കിന്റെ പ്രതികരണവും ശ്രദ്ധ പിടിച്ചുപറ്റി. ബെംഗ്ളുറു ആസ്ഥാനമായുള്ള ഗ്രോത് സ്‌കൂളിന്റെ സ്ഥാപകൻ വൈഭവ് സിസിന്തിയാണ് ട്വീറ്റ് ചെയ്തത്.
                           
News, World, Top-Headlines, Karnataka, Twitter, School, Car, Vehicles, Business Man, Social-Media, Elon Musk, Tesla, Bengaluru, Elon Musk responds to Bengaluru man who tweeted 'he was not founder of Tesla'.

ഇതിനോട് വാഹന കംപനിയുടെ ആദ്യ നാളുകളുടെ കഥ പറഞ്ഞാണ് എലോൺ മസ്‌ക് പ്രതികരിച്ചത്. 'അങ്ങനെയൊന്നുമല്ല, ഒരു ജോലിക്കാരനുമില്ലാത്ത ഒരു ഷെൽ കോർപറേഷൻ ആയിരുന്നു അത്. ഐപി ഇല്ലായിരുന്നു, ഡിസൈനില്ല, പാറ്റേനില്ല. അക്ഷരാര്‍ഥത്തില്‍ എസി പ്രൊപല്‍ഷന്‍ കംപനിയുടെ ടിസിറോ കാര്‍ വാണിജ്യവത്കരിക്കാനുള്ള ഒരു വാണിജ്യ പദ്ധതി മാത്രമായിരുന്നു അത്. ഇത് എനിക്ക് പരിചയപ്പെടുത്തിയത് ജെ ബി സ്ട്രോബെൽ ആണ്, എബർഹാർഡ് അല്ല. ടെസ്‌ല മോടോഴ്‌സിന്റെ പേരും മറ്റുള്ളവരുടെ ഉടമസ്ഥതയിലായിരുന്നു!', അദ്ദേഹം കുറിച്ചു.
ഒരു കൂട്ടം എൻജിനീയർമാരാണ് 2003 ൽ ടെസ്‌ല സ്ഥാപിച്ചത്. എക്‌സ് ഡോട് കോം സഹസ്ഥാപകനായ എലോൺ മസ്‌ക് 2004 ഫെബ്രുവരിയിൽ ആറര ദശലക്ഷം ഡോളർ നിക്ഷേപം നടത്തി, കംപനിയുടെ ഏറ്റവും വലിയ ഓഹരിയുടമയും അതിന്റെ ചെയർമാനുമായി. 2008 മുതൽ ടെസ്‌ലയുടെ സിഇഒ ആണ് മസ്‌ക്. പുതിയ ട്വീറ്റിലൂടെ ടെസ്‌ലയുടെ സ്ഥാപകൻ അല്ല എന്ന് മസ്‌ക് സമ്മതിക്കുന്നുണ്ടെങ്കിലും തന്റെ കഴിവുകൾ കൊണ്ടാണ് വളർന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Keywords: News, World, Top-Headlines, Karnataka, Twitter, School, Car, Vehicles, Business Man, Social-Media, Elon Musk, Tesla, Bengaluru, Elon Musk responds to Bengaluru man who tweeted 'he was not founder of Tesla'. 
< !- START disable copy paste -->

Post a Comment