Follow KVARTHA on Google news Follow Us!
ad

ED Seized | ഷഓമിയുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് 5,551 കോടി രൂപ ഇഡി പിടിച്ചെടുത്തു; റോയല്‍റ്റിയുടെ മറവില്‍ വിദേശത്തേക്ക് പണം അയച്ചെന്ന് ആരോപണം

ED seizes 5,551 crore from Chinese smartphone giant Xiaomi's bank accounts#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഷഓമി ഗ്രൂപിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഷഓമി ടെക്നോളജി ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551.27 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ചൈനീസ് സ്മാര്‍ട് ഫോണ്‍ കംപനി ഫെബ്രുവരിയില്‍ അനധികൃതമായി വിദേശത്തേക്ക് പണമയച്ചു എന്നാരോപിച്ച് പണം പിടിച്ചെടുത്തിരുന്നു. 1999ലെ വിദേശ പണം കൈമാറ്റ നിയമപ്രകാരമാണ് നടപടി. ചൈന ആസ്ഥാനമായുള്ള ഷഓമി ഗ്രൂപിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകംപനിയാണ് ഷഓമി ഇന്‍ഡ്യ.
  
New Delhi, India, News, Top-Headlines, Mobile, Mobile Phone, China, Cash, Foreign, Technology, ED seizes 5,551 crore from Chinese smartphone giant Xiaomi's bank accounts.

'ഒരു ഷഓമി ഗ്രൂപ് സ്ഥാപനം ഉള്‍പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങള്‍ക്ക് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി റോയല്‍റ്റിയുടെ മറവില്‍ കംപനി അയച്ചിട്ടുണ്ട്,' ഇ ഡി പറഞ്ഞു. റോയല്‍റ്റിയുടെ പേരില്‍ ഇത്രയും ഭീമമായ തുക ചൈനയിലെ കംപനിയുടെ നിര്‍ദേശപ്രകാരമാണ് അയച്ചതെന്ന് ഇ ഡി ആരോപിച്ചു. ഇന്‍ഡ്യയിലെ നിര്‍മാതാക്കളില്‍ നിന്ന് പൂര്‍ണമായി നിര്‍മിച്ച മൊബൈല്‍ സെറ്റുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഷഓമി ഇന്‍ഡ്യക്ക് ലഭിക്കുന്നുണ്ടെന്ന് ഇ ഡി അവകാശപ്പെട്ടു, എന്നാല്‍ അത്തരം തുകകള്‍ കൈമാറിയ മൂന്ന് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ല. അനധികൃതമായി കംപനി ഈ തുക വിദേശത്തേക്ക് അയച്ചു, ഇത് ഫെമയുടെ സെക്ഷന്‍ നാലിന്റെ ലംഘനമാണ്, ഏജന്‍സി പറഞ്ഞു.

പണം വിദേശത്തേക്ക് അയക്കുമ്പോള്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതായും ഷഓമിക്കെതിരെ ആരോപണമുണ്ട്. ഈ മാസം ആദ്യം അന്വേഷണത്തിന്റെ ഭാഗമായി ഷഓമി കോര്‍പറേഷന്റെ മുന്‍ ഇന്‍ഡ്യന്‍ മേധാവിയെ ഏജന്‍സി വിളിച്ചുവരുത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിടേഴ്സ് റിപോർട് ചെയ്തു. മുന്‍ മാനജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു.

കംപനി ഇന്‍ഡ്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്നും എല്ലാ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്നും അന്വേഷണവുമായി ഞങ്ങള്‍ സഹകരിക്കുന്നുമുണ്ടെന്നും ഷഓമി പറഞ്ഞു. ഷഓമി ഇന്‍ഡ്യ, കരാര്‍ നിര്‍മാതാക്കള്‍, ചൈനയിലെ മാതൃ സ്ഥാപനം എന്നിവയ്ക്കിടയിലുള്ള ബിസിനസ് ഘടനകളെക്കുറിച്ച് ഇ ഡി അന്വേഷിക്കുകയാണെന്ന് റോയിടേഴ്സ് റിപോര്‍ട് ചെയ്തു. റോയല്‍റ്റി പേയ്മെന്റുകള്‍ ഉള്‍പെടെ ഷഓമി ഇന്‍ഡ്യയ്ക്കും അതിന്റെ മാതൃസ്ഥാപനത്തിനും ഇടയിലുള്ള ധന ഇടപാടി പരിശോധിച്ചുവരികയാണെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 24% വിപണി വിഹിതവുമായി 2021-ല്‍ രാജ്യത്തെ ഏറ്റവും മികച്ച സ്മാര്‍ട്ഫോണ്‍ വില്‍പ്പനക്കാരനായിരുന്നു ഷഓമി.

Keywords: New Delhi, India, News, Top-Headlines, Mobile, Mobile Phone, China, Cash, Foreign, Technology, ED seizes 5,551 crore from Chinese smartphone giant Xiaomi's bank accounts.
< !- START disable copy paste -->

Post a Comment