കണ്ണൂര്‍: (www.kvartha.com) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഡി വൈ എഫ് ഐ കണ്ണൂര്‍ സിറ്റി അസി. പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കി. മുന്‍ജില്ലാ പ്രസിഡന്റ് മനുതോമസിനെതിരെ നവമാധ്യമങ്ങളിലൂടെ ദുഷ് പ്രചാരണം നടത്തിയെന്നാണ് പരാതി.
ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രടറി എം ശാജറാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമിഷണര്‍ക്ക് പരാതി നല്‍കിയത്. ലഹരി-ക്വടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ കാംപെയിന്‍ സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയവര്‍ അപവാദപ്രചരണം നടത്തിയെന്നാണ് പരാതി.
Keywords: DYFI lodges complaint with police against Arjun Ayanki, Kannur, News, Complaint, DYFI, Police, Allegation, Kerala.