Drowns | 'വിവാഹ ചടങ്ങിനെത്തിയ 3 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, എതിര്‍ത്തതോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; ഉറങ്ങിക്കിടന്ന ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കടിച്ചതായും ശരീരഭാഗങ്ങളില്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നും കുടുംബം'; പ്രതി അറസ്റ്റില്‍

 


ചിറ്റോര്‍ഗഡ്: (www.kvartha.com) വിവാഹ ചടങ്ങിനെത്തിയ മൂന്നു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തതോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലാണ് ക്രൂരമായ സംഭവം നടന്നത്.

Drowns | 'വിവാഹ ചടങ്ങിനെത്തിയ 3 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, എതിര്‍ത്തതോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി;  ഉറങ്ങിക്കിടന്ന ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ കടിച്ചതായും ശരീരഭാഗങ്ങളില്‍ അനുചിതമായി സ്പര്‍ശിച്ചുവെന്നും കുടുംബം';  പ്രതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചിറ്റോര്‍ഗഡ് ജില്ലയിലെ ബാസിക്ക് സമീപമുള്ള ലക്ഷ്മിപുര ഗ്രാമത്തില്‍ ഒരു വിവാഹ വീട്ടിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ജഹാസ്പൂര്‍ ഗ്രാമത്തില്‍ നിന്ന് ലക്ഷ്മിപുരയിലേക്ക് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു മരിച്ച മൂന്നുവയസുകാരി. എന്നാല്‍, പിറ്റേന്ന് പുലര്‍ചെ മാതാപിതാക്കള്‍ ഉറക്കമെണീറ്റ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നിലവിളിക്കുകയും എല്ലായിടത്തും അന്വേഷിക്കുകയും ചെയ്തു.

വിവാഹത്തിനെത്തിയിരുന്ന മറ്റ് അതിഥികളോട് ചോദിച്ചപ്പോള്‍ ഭില്‍വാരയിലെ കിഷന്‍പുര ഗ്രാമത്തിലെ രമേഷ് ധാകദ് എന്നയാളുടെ കൂടെ കളിക്കുന്നത് കണ്ടുവെന്ന് പറഞ്ഞു. എന്നാല്‍ അവിടെയെങ്ങും കുഞ്ഞിനേയും രമേശിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ കിഷന്‍പുരയിലേക്ക് പോയി രമേശിനെ കയ്യോടെ പിടികൂടി ലക്ഷ്മിപുരയിലേക്ക് കൊണ്ടുവന്നു ചോദ്യം ചെയ്തു.

പെണ്‍കുട്ടി കിണറിന് സമീപം കളിക്കുകയായിരുന്നുവെന്നാണ് രമേശ് വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ജില്ലാ ആസ്ഥാനത്ത് നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘത്തോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കിണറില്‍ നിന്നും വെള്ളം വറ്റിച്ചെടുത്തപ്പോള്‍ അതില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. ഉടന്‍ തന്നെ ബസിയിലെ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിന് അയച്ചു.

രമേശ് രാത്രിയില്‍ പെണ്‍കുട്ടിയെ വീടിനോട് ചേര്‍ന്നുള്ള ചുറ്റുമതിലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാതെളിഞ്ഞു. കുട്ടി പീഡനശ്രമം എതിര്‍ത്തപ്പോള്‍ കിണറ്റിലെറിയുകയും മുങ്ങിമരിക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ടെം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് വ്യക്തമാകുകയുള്ളൂ.

അതേസമയം, പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുന്നതിന് മുമ്പ് രമേശ് ഒരു ആണ്‍കുട്ടിയെ അനുചിതമായി സ്പര്‍ശിക്കുകയും അവന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിക്കുകയും ചെയ്തതായി ഇരയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ കുട്ടി നിലവിളിച്ചതോടെ അയാള്‍ അവിടെ നിന്ന് ഓടിപ്പോവുകയായിരുന്നു. തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടംബം ആരോപിച്ചു.

Keywords:  Rajasthan man tries to molest 3-year-old, drowns her after failed bid, 'had bitten boy's genitals earlier',  Rajasthan, News, Local News, Criminal Case, Molestation attempt, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia