Drinking party | യാത്രയയപ്പ് പാര്‍ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

 


തെലങ്കാന: (www.kvartha.com) യാത്രയയപ്പ് പാര്‍ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ സര്‍കാര്‍ നിയന്ത്രണത്തിലുള്ള ദണ്ഡേപ്പള്ളിയിലെ ബിസി ബോയ്സ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യാത്രയയപ്പ് പാര്‍ടിയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ബിയര്‍ കുടിക്കുന്നതിന്റെ ഫോടോയാണ് പ്രചരിക്കുന്നത്.

Drinking party | യാത്രയയപ്പ് പാര്‍ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു


സംഭവത്തെ കുറിച്ച് ഡെവലപ്മെന്റ് ഓഫിസര്‍ ഭഗവതി പറയുന്നത്:

വേനല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ യാത്രയയപ്പ് പാര്‍ടി സംഘടിപ്പിക്കാന്‍ ആഗ്രഹിച്ചു. പാര്‍ടി നടത്താന്‍ ഹോസ്റ്റല്‍ വാര്‍ഡനോട് വിദ്യാര്‍ഥികള്‍ അനുവാദം വാങ്ങിയിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥികള്‍ മദ്യം കഴിച്ചിരുന്നു.

ഏപ്രില്‍ 17 ന് പാര്‍ടി സംഘടിപ്പിച്ച ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് പുറത്ത് നിന്ന് മദ്യം വിതരണം ചെയ്തത് ഗ്രാമത്തില്‍ താമസിക്കുന്ന സുഹൃത്തുക്കളാണ്.

പാര്‍ടിയില്‍ പങ്കെടുത്ത ഏതാനും വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അത് വൈറലാകുകയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Keywords:   Class 10 Telangana students seen drinking booze at party, probe launched, Hyderabad, News, Education, School, Students, SSLC, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia