തിരുവനന്തപുരം: (www.kvartha.com) പണം ലഭിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്‍ഡ്യാ പോസ്റ്റ്. ഇന്‍ഡ്യാ പോസ്റ്റ് വഴി ചില സര്‍വേകള്‍, ക്വിസുകള്‍ എന്നിവയിലൂടെ സര്‍കാര്‍ സബ്‌സിഡികള്‍ നല്‍കുന്നതായുള്ള വാട്‌സ് ആപ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെയാണ് ജാഗരൂകരാകണമെന്ന് പോസ്റ്റല്‍ വകുപ്പ് നിര്‍ദേശിക്കുന്നത്.
ഇപ്രകാരമുള്ള അറിയിപ്പുകള്‍/സന്ദേശങ്ങള്‍ ഇമെയില്‍ ലഭിക്കുന്നവര്‍ വ്യാജവും കപടവുമായ ഇത്തരം സന്ദേശങ്ങളില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനനത്തീയതി, അകൗണ്ട് നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനസ്ഥലം, ഒടിപി മുതലായ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കിടുകയും ചെയ്യരുതെന്ന് ഇന്‍ഡ്യാ പോസ്റ്റ് വ്യക്തമാക്കി.
യുആര്‍എലുകള്‍/ഹ്രസ്വ യുആര്‍എലുകള്‍/വെബ്സൈറ്റുകളുടെ അഡ്രസുകള്‍
എന്നിവ വിവിധ ഇമെയിലുകള്‍/ എസ്എംഎസുകള്‍ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍വേകളുടെ അടിസ്ഥാനത്തില്‍ സബ്‌സിഡികള്‍, ബോനസ് അല്ലെങ്കില്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യാ പോസ്റ്റിന്റെ ഭാഗമല്ലെന്ന് അറിയിപ്പില്‍ പറയുന്നു.

ഈ യുആര്‍എലുകള്‍/ലിങ്കുകള്‍/വെബ്സൈറ്റുകള്‍ മുതലായവ നീക്കം ചെയ്യുന്നതിന് ഇന്‍ഡ്യാ പോസ്റ്റ് ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്നും അറിയിച്ചു. വ്യാജ/സന്ദേശങ്ങള്‍/വിവരങ്ങള്‍/ലിങ്കുകള്‍ എന്നിവയില്‍ വിശ്വസിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നതായി അസിസ്റ്റന്റ് ഡയറക്ടര്‍ രവീന്ദ്രനാഥ് വി കെ അറിയിച്ചു.