NDRF Rescue | ക്യാമറയിൽ കുടുങ്ങിയ വീര നിമിഷം; ഡെൽഹിയിൽ 2 പേരുടെ മരണത്തിന് ഇടയാക്കിയ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ കൗമാരക്കാരനെ എൻഡിആർഫ് സംഘം രക്ഷിക്കുന്ന വീഡിയോ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com) തെക്കൻ ഡെൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് പുതുക്കിപ്പണിയുന്നതിനിടെ മൂന്ന് നില വീട് തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ എൻഡിആർഫ് (NDRF - National Disaster Response Force) സംഘം സാഹസികമായി രക്ഷപ്പെടുത്തുന്നതിനിന്റെ വീഡിയോ വൈറലായി.
  
NDRF Rescue | ക്യാമറയിൽ കുടുങ്ങിയ വീര നിമിഷം; ഡെൽഹിയിൽ 2 പേരുടെ മരണത്തിന് ഇടയാക്കിയ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ കൗമാരക്കാരനെ എൻഡിആർഫ് സംഘം രക്ഷിക്കുന്ന വീഡിയോ വൈറൽ

ധീരമായി, എൻഡിആർഫ് അംഗങ്ങൾ പൊലീസിന്റെ സഹായത്തോടെ ഒരു കൗമാരക്കാരനെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. അപകടത്തിൽ ബിലാൽ, നസീം എന്നിവരാണ് മരിച്ചത്. എംഡി ഫിർദൗസ്, അസ്ലം, സർഫറാസ്, മുസാഹിദ് എന്നിവർക്ക് പരിക്കേറ്റു.
വീടിന്റെ അടുക്കള ഭാഗത്ത് തൊഴിലാളികൾ കുടുങ്ങിയതായി എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ കെട്ടിടം നവീകരിക്കാൻ പാകത്തിലല്ലെന്നാണ് സൂചനയെന്ന് അഗ്നിശമനസേനയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. 'ഇതൊരു പഴയ കെട്ടിടമായിരുന്നു, പുതുക്കിപ്പണിയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. ഈ കെട്ടിടം പേയിങ് ഗസ്റ്റ് താമസസ്ഥലം ആക്കാനാണ് പുതുക്കിപ്പണിയുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. അതിനാൽ, അവർ ഇതിനായി എന്തെങ്കിലും ഘടന തകർത്തിട്ടുണ്ടാകണം. അത് തകർചയിലേക്ക് നയിച്ചു', അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സൗത് ഡെൽഹി മുനിസിപൽ കോർപറേഷനും (എസ്ഡിഎംസി) അന്വേഷണം പ്രഖ്യാപിച്ചു.

Keywords:  New Delhi, India, News, National, Video, Viral, Building Collapse, Police, Injured, Accident, Death, Worker, Delhi: NDRF Personnel Rescue One Person From Debris of Satya Niketan Building Collapse (Watch Video).
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia