Follow KVARTHA on Google news Follow Us!
ad

ദക്ഷിണാഫ്രികയില്‍ പ്രളയത്തില്‍ 341 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി; അവശ്യവസ്തുക്കള്‍ കിട്ടാനില്ല, വെള്ളവും വൈദ്യുതിയും നിലച്ചു

Death toll from South Africa floods rises to 341#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജോഹനാസ്‌ബെര്‍ഗ്: (www.kvartha.com 15.04.2022) ദക്ഷിണാഫ്രികയിലെ വെള്ളപ്പൊക്കത്തില്‍ 341 പേരോളം മരിച്ചതായി സര്‍കാര്‍ അറിയിച്ചു, വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യമാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരദേശ പ്രവിശ്യയില്‍ വെള്ളപ്പൊക്കമുണ്ടായത്.

South Africa, Africa, News, Top-Headlines, Flood, Electricity, Death Toll, Death, Rain, Prime Minister, Death toll from South Africa floods rises to 341.

'പ്രളയം 40,723 ആളുകളെ ബാധിച്ചു, 341 മരണങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്,' ക്വാസുലു-നതാല്‍ പ്രവിശ്യയുടെ പ്രധാനമന്ത്രി സിഹ്ലെ സികലാല ഒരു ഓണ്‍ലൈന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 'നാശനഷ്ടങ്ങളുടെ വ്യാപ്തി ശതകോടിക്കണക്കിന് വരുമെന്നും അദ്ദേഹം പറഞ്ഞു, ഈ പ്രവിശ്യയുടെയും രാജ്യത്തിന്റെയും ചരിത്രത്തിലെ അഭൂതപൂര്‍വമായ ദുരന്തമാണ് ഈ വെള്ളപ്പൊക്കമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

South Africa, Africa, News, Top-Headlines, Flood, Electricity, Death Toll, Death, Rain, Prime Minister, Death toll from South Africa floods rises to 341.

തുടര്‍ചയായി മഴ പെയ്തതോടെ വീടുകളില്‍ വെള്ളം കയറി, റോഡുകളും പാലങ്ങളും ഒലിച്ചുപോയി, ആഫ്രികയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നില്‍ ചരക്ക് നീക്കം തടസപ്പെട്ടു. കണ്ടെയ്നറുകള്‍ ഒഴുകിപ്പോവുകയും ചിലര്‍ കൊള്ളയടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച പ്രവിശ്യയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

'ഞങ്ങളുടെ കൈവശം ഒന്നുമില്ല. ഉറക്കാനായി ഒരു കിടക്ക പോലുമില്ല,' ഇസിഫിംഗോയിലെ താമസക്കാരനായ സോമി മാലിസോളിനെ ഉദ്ധരിച്ച് റോയിടേഴ് റിപോര്‍ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയെന്നും കയ്യിലൊന്നുമില്ലെന്നും ദൂരെയുള്ള ഒരു കമ്യൂണിറ്റി സെന്ററില്‍ അഭയം തേടിയ അഖോന എംഫെന്‍കെയ്ന്‍ പറഞ്ഞു.


South Africa, Africa, News, Top-Headlines, Flood, Electricity, Death Toll, Death, Rain, Prime Minister, Death toll from South Africa floods rises to 341.

വ്യാഴാഴ്ച വരെ, ഇസിഫിംഗോക്കാര്‍ സര്‍കാരിന്റെ സഹായത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രളയത്തെ തുടര്‍ന്ന് കുടിവെള്ളവും വൈദ്യുതിയും നിലച്ചു. വ്യാഴാഴ്ച ചില പ്രദേശങ്ങളിലെ താമസക്കാര്‍ പൊട്ടിയ പൈപ്പുകളില്‍ നിന്നും വാടര്‍ ടാങ്കുകളില്‍ നിന്നും ശുദ്ധജലം എടുക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും പ്രദേശവാസികള്‍ പരാതി പറഞ്ഞു. കാണാതായവരുടെയും പലായനം ചെയ്തവരുടെയും എണ്ണം സര്‍കാര്‍ എടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സികലാല പറഞ്ഞു. ദുരന്തത്തില്‍ 248 സ്‌കൂളുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  
South Africa, Africa, News, Top-Headlines, Flood, Electricity, Death Toll, Death, Rain, Prime Minister, Death toll from South Africa floods rises to 341.

Keywords: South Africa, Africa, News, Top-Headlines, Flood, Electricity, Death Toll, Death, Rain, Prime Minister, Death toll from South Africa floods rises to 341.
< !- START disable copy paste -->

Post a Comment