Follow KVARTHA on Google news Follow Us!
ad

Weather Report | ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളില്‍ യെലോ അലേര്‍ട്

Cyclone: Yellow Alert in 5 districts Kerala#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

News, Kerala, State, Rain, Alerts, Thiruvananthapuram, Top-Headlines, Trending,  Cyclone: Yellow Alert in 5 districts Kerala


കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. 

അതേസമയം വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദപാത്തി ദുര്‍ബലമായി. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മീന്‍ പിടുത്തതിന് തടസമില്ല. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.

Keywords: News, Kerala, State, Rain, Alerts, Thiruvananthapuram, Top-Headlines, Trending,  Cyclone: Yellow Alert in 5 districts Kerala

Post a Comment