Curfew extended | ഇരട്ടക്കൊലപാതകം; പാലക്കാട് നിരോധനാജ്ഞ ഏപ്രില്‍ 28 വരെ നീട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരോധനാജ്ഞ ഏപ്രില്‍ 28 വരെ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

Curfew extended | ഇരട്ടക്കൊലപാതകം; പാലക്കാട് നിരോധനാജ്ഞ ഏപ്രില്‍ 28 വരെ നീട്ടി

ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിന്‍വലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുര്‍ന്നാണ് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ നടപടി. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാന്‍ പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച നടത്തുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Palakkad Murder: Curfew extended to 28th April, Palakkad, Police, District Collector, Probe, Murder, Trending, Kerala, News.




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script