Sakshi's Tweet | കനത്ത ചൂടിനിടെ 5 -7 മണിക്കൂർ വൈദ്യുതി മുടക്കം; സഹികെട്ട് എം എസ് ധോനിയുടെ ഭാര്യ രംഗത്ത്; സാക്ഷിയുടെ ട്വീറ്റ് വൈറൽ

 


റാഞ്ചി:(www.kvartha.com) ജാർഖണ്ഡിൽ ചൂട് കൂടിയതോടെ വൈദ്യുതി പ്രതിസന്ധിയും വർധിച്ചു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പകൽസമയത്തും രാത്രിയും കൂടുതൽ സമയങ്ങളിലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച് മുൻ ഇൻഡ്യൻ ക്രികറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോനിയുടെ ഭാര്യ സാക്ഷി രംഗത്തെത്തിയിരിക്കുകയാണ്.
                     
Sakshi's Tweet | കനത്ത ചൂടിനിടെ 5 -7 മണിക്കൂർ വൈദ്യുതി മുടക്കം; സഹികെട്ട് എം എസ് ധോനിയുടെ ഭാര്യ രംഗത്ത്; സാക്ഷിയുടെ ട്വീറ്റ് വൈറൽ

ജാർഖണ്ഡിലെ നികുതിദായകൻ എന്ന നിലയിൽ ഇത്രയും വർഷമായി ഇവിടെ വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് സാക്ഷി ട്വീറ്റ് ചെയ്തു. വൈദ്യുതി ലാഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ ഭാഗം തങ്ങൾ ചെയ്യുന്നുണ്ടെന്നും അവർ കുറിച്ചു.
സാക്ഷി ധോനിയുടെ അവസാന ട്വീറ്റ് ഒരു വർഷം മുമ്പായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. വെസ്റ്റ് സിംഗ്ഭും, കോഡെർമ, ഗിരിദിഹ് ജില്ലകളിലാണ് കൂടുതൽ. ഏപ്രിൽ 28 വരെ റാഞ്ചി, ബൊകാറോ, ഈസ്റ്റ് സിംഗ്ഭും, ഗർവാ, പലാമു, ഛത്ര എന്നിവിടങ്ങളിൽ കഠിന ചൂടിന് സാധ്യതയുണ്ട്. നഗരങ്ങളിൽ ശരാശരി അഞ്ച് മണിക്കൂറും ഗ്രാമപ്രദേശങ്ങളിൽ ഏഴ് മണിക്കൂറും വൈദ്യുതി മുടങ്ങുന്നുണ്ട്. വേനലിൽ വൈദ്യുതിയില്ലാതെ ജനങ്ങൾ ജീവിക്കേണ്ട അവസ്ഥയാണ്. അതിനിടെയാണ് സാക്ഷിയുടെ പ്രതികരണം വന്നത്.

Keywords:  News, National, Top-Headlines, Jharkhand, Mahendra Singh Dhoni, Cricket, Player, Twitter, Viral, Sakshi Singh, Cricketer MS Dhoni's wife Sakshi flags 'power crisis' in Jharkhand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia