Follow KVARTHA on Google news Follow Us!
ad

Cow hits Motorcycle | പശു മോടോര്‍ ബൈകിലിടിച്ച് ഭീം ആര്‍മി മേധാവിയുടെ വാഹനവ്യൂഹത്തിലെ കൗമാരക്കാരന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Madhya pradesh,News,Accidental Death,Accident,National,
സാഗര്‍: (www.kvartha.com) പശു  ബൈകിലിടിച്ച്  ഭീം ആര്‍മി മേധാവിയുടെ വാഹനവ്യൂഹത്തിലെ കൗമാരക്കാരന്‍ മരിച്ചു. ഭോപാലിനു സമീപം ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമായ  ബൈകില്‍ പശു ഇടിക്കുകയും പിന്നീട് മറ്റൊരു വാഹനവുമായി ഇടിക്കുകയുമായിരുന്നു.

സാഗര്‍-ഭോപാല്‍ റോഡിലെ രതോണ ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും മരിച്ചയാള്‍ സെമദാന ഗ്രാമവാസിയായ ശൈലേന്ദ്ര അഹിര്‍വാര്‍ (18) ആണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

MP: Teen boy in Bhim Army chief’s convoy died after cow hits motorcycle, Madhya pradesh, News, Accidental Death, Accident, National


അഹിര്‍വാറിന്റെ  ബൈകില്‍ ആദ്യം പശു ഇടിക്കുകയായിരുന്നു, തുടര്‍ന്ന് വാഹനവ്യൂഹത്തിലെ മറ്റൊരു വാഹനവുമായും ഇടിച്ചു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് മോതിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നവാല്‍ ആര്യ പറഞ്ഞു.

Keywords: MP: Teen boy in Bhim Army chief’s convoy died after cow hits motorcycle, Madhya pradesh, News, Accidental Death, Accident, National.

Post a Comment