ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി, ഹരിയാന, മിസോറാം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍കാര്‍ കത്തെഴുതി. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ചും ടെസ്റ്റ് ട്രാക്-ട്രീറ്റ്-വാക്‌സിനേഷന്‍ നടത്താനും സാമൂഹിക അകലം പാലിക്കാനും ആണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതായി കാണുന്നു. പോസിറ്റീവിറ്റി നിരക്കും ഉയര്‍ന്നിരിക്കുന്നു. അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നത് തുടരാനും കോവിഡ് -19 ന്റെ വേഗത്തിലുള്ളതും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളാനും ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷന്‍ ആവശ്യപ്പെട്ടു.
പുതിയ കോവിഡ് - 19 കേസുകളുടെ ക്ലസ്റ്ററുകള്‍ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കണമെന്നും അണുബാധയുടെ വ്യാപനം കുറയ്ക്കാന്‍ നിയന്ത്രണ ശ്രമങ്ങള്‍ നടത്തണമെന്നും ഭൂഷന്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്ക് പുറമേ, അണുബാധയുടെ വ്യാപനം കണ്ടെത്തുന്നതിന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്‍ഫ് ളുവന്‍സ പോലുള്ള അസുഖങ്ങള്‍ പതിവായി നിരീക്ഷിക്കുകയും വേണമെന്നും കത്തില്‍ നിര്‍ദേശിച്ചു.
അന്താരാഷ്ട്ര യാത്രക്കാരുടെ നിര്‍ദിഷ്ട സാമ്പിളുകള്‍, സെന്റിനല്‍ സൈറ്റുകളില്‍ നിന്നുള്ള സാമ്പിളുകളുടെ ശേഖരണം , കേസുകളുടെ പ്രാദേശിക ക്ലസ്റ്ററുകള്‍ എന്നിവയ്ക്കായി സംസ്ഥാനങ്ങള്‍ ജീനോമിക് സീക്വന്‍സിംഗ് നടത്തണമെന്നും കത്തില്‍ പറയുന്നു.
കര്‍ശനമായ നിരീക്ഷണം നിലനിര്‍ത്താനും അണുബാധയുടെ ഉയര്‍ന്നുവരുന്ന ഏതെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിന് മുന്‍കൂര്‍ നടപടി സ്വീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് കേസുകള്‍ വര്‍ധിച്ചു തുടങ്ങിയപ്പോള്‍ ഏപ്രില്‍ എട്ടിനും കേന്ദ്രം ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു.
കര്‍ശനമായ നിരീക്ഷണം നടത്താനും അണുബാധയുടെ ഉയര്‍ന്നുവരുന്ന വ്യാപനം നിയന്ത്രിക്കുന്നതിന് മുന്‍കൂര്‍ നടപടി സ്വീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് മുന്‍ ആഴ്ചയിലെ 1.42 ശതമാനത്തില്‍ നിന്ന് 3.49 ശതമാനമായി ഉയര്‍ന്നതായി ഡെല്‍ഹി പ്രിന്‍സിപല്‍ സെക്രടറി മനീഷ സക്സേനയ്ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രടറി അറിയിച്ചു .
ഹരിയാനയില്‍ പ്രതിവാര പുതിയ കേസുകളുടെ എണ്ണം 521 ല്‍ നിന്ന് 1,299 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനത്തില്‍ നിന്ന് 2.86 ശതമാനമായി ഉയര്‍ന്നു.
Keywords: Centre writes to five states, asks them to monitor spread of COVID infection amid surge in cases, New Delhi, News, Health, Health and Fitness, Letter, Patient, National, Trending.