Congress protests in Pinarayi | പിണറായിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി: കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് സി പി എം - ആര്‍ എസ് എസ് ധാരണയെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


പിണറായി: (www.kvartha.com) മുഖ്യമന്ത്രിയുടെ നാട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ താമസിച്ചത് സി പി എമുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു. ആര്‍ എസ് എസ് കൊലയാളിയെ സംരക്ഷിക്കുന്ന സി പി എം നിലപാടിനെതിരെ ഡി സി സിയുടെ ആഭിമുഖ്യത്തില്‍ പിണറായിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Congress protests in Pinarayi | പിണറായിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി: കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് സി പി എം - ആര്‍ എസ് എസ് ധാരണയെന്ന് മാര്‍ടിന്‍ ജോര്‍ജ്

പ്രതിയെ ഒളിപ്പിച്ച അധ്യാപികയും ഭര്‍ത്താവും ഈ രഹസ്യ ധാരണ അറിയുമോയെന്ന് പറയാനാവില്ല, എന്നാല്‍ അവര്‍ സി പി എം പ്രവര്‍ത്തകരല്ലെന്നാണ് എം വി ജയരാജന്‍ പറയുന്നത്. ഇപ്പോള്‍ പൊളിറ്റികല്‍ സെക്രടറിയായ പി ശശിയെ നേരത്തെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.

പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാനാക്കി ഗോപി കോട്ട മുറിക്കലിനും മറ്റൊരു സ്ഥാനം കൊടുത്തു. ഇങ്ങനെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നവരാണ് ഇപ്പോള്‍ ഒരു അധ്യാപികയെ കുറിച്ചു രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നത്.

സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീട്ടിന് സമീപമുള്ള വീടിനു നേരെയാണ് ബോംബേറ് നടന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടാന്‍ പിണറായിയിലെ പൊലീസിന് കഴിഞ്ഞില്ല. സി പി എം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റു ചെയ്യാന്‍ പിണറായി ഭരിക്കുന്ന പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.

കെ റെയില്‍ കുറ്റിയിടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്യാന്‍ ധ്യതി കാണിക്കുന്നവരാണ് ഇവിടുത്തെ പൊലീസുകാര്‍. കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് അഞ്ചു നാള്‍ താമസിച്ചിട്ടും പിടികൂടാന്‍ കഴിയാത്തത് ആര്‍ എസ് എസുമായുളള രഹസ്യ ധാരണയുടെ ഭാഗമാണെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പിച്ച പ്രശാന്തനും ഭാര്യയും പറയുന്നത് അവര്‍ സി പി എമുകാരാണെന്നാണ്, എന്നാല്‍ അല്ലെന്നാണ് സി പി എം പറയുന്നത്. ഇപ്പോള്‍ ആര്‍ എസ് എസ് ഏതാണ് സി പി എം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

നേതാക്കളായ വി എ നാരായണന്‍, സജീവ് മാറോളി, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ സി മുഹമ്മദ് ഫൈസല്‍, പുതുക്കുടി ശ്രീധരന്‍, എന്‍ പി ശ്രീധരന്‍, രാജീവന്‍ പാനുണ്ട, രാജീവന്‍ എളയാവൂര്‍, കെ പി സാജു, കണ്ടോത്ത് ഗോപി , കെ കെ ജയരാജന്‍, റശീദ് കവ്വായി, സി ടി സജിത്, ടി ജയകൃഷ്ണന്‍, രജനി രമാനന്ദ് , എം കെ ദിലീപ് എന്നിവര്‍ പങ്കെടുത്തു.

Keywords: Congress protests in Pinarayi: Martin George blames CPM-RSS pact on murder accused's absconding, Kannur, News, Politics, Allegation, CPM, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia