Complaint | പൊതുസമൂഹത്തില്‍ അപമാനിക്കുന്നു: സി പി എം നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി രേഷ്മ

 


തലശേരി: (www.kvartha.com) സമൂഹ മാധ്യമങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും വ്യക്തിഹത്യ ചെയ്യുന്നുവെന്നാരോപിച്ച് സി പി എം ജില്ലാസെക്രടറി എം വി ജയരാജനും ജില്ലാ സെക്രടേറിയറ്റംഗം കാരായി രാജനുമെതിരെ ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യയും ചാക്യത്ത് മുക്ക് അമൃതവിദ്യാലയം അധ്യാപികയുമായ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ വസ്തുതാപരമായതും അപകീര്‍ത്തികരമായതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്.

Complaint | പൊതുസമൂഹത്തില്‍ അപമാനിക്കുന്നു: സി പി എം നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി രേഷ്മ

സി പി എം പ്രവര്‍ത്തകന്‍ കോടിയേരി പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റുചെയ്ത രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന ഗുരുതര ആരോപണവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ രംഗത്തുവന്നിരുന്നു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ജയരാജന്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രടറിയാണ്. നിയമ സഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനുമാണ്. ഇതോടെ രേഷ്മയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമായതായി എം വി ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.

രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഹരിദാസനെ കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപങ്കുവഹിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നത്.

നിജില്‍ ദാസ് പലവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയാണെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. നിജില്‍ദാസുമായുള്ള ബന്ധം അത്ര നല്ലതല്ലെന്നുള്ള ദുസൂചനയും ജയരാജന്‍ വാക്കുകളിലൂടെ പ്രകടപ്പിച്ചിരുന്നു. ഇതിനെതിരെയാണ് അധ്യാപിക രംഗത്തുവന്നത്.

Keywords: Insulted in public: Reshma files complaint against CM to CM, Thalassery, News, Politics, Murder case, Social Media, Complaint, Chief Minister, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia